വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി; വീട്ടുടമ അറസ്‌റ്റില്‍ - മലപ്പുറം വാർത്തകൾ
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്‍റിന്‍റെയും ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്‍റെയും പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
കഞ്ചാവ് ചെടികൾ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് പെരിന്തൽ മണ്ണയിൽ വീടിന്‍റെ പിൻഭാഗത്തായി വളർത്തിയിരുന്ന ആറ് കഞ്ചാവ് ചെടികൾ കണ്ടെത്തി. സംഭവത്തിൽ വീട്ടുടമസ്ഥനായ മുഹമ്മദ് റാഷിദിനെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്‍റിന്‍റെയും ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്‍റെയും പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. പ്രിവന്‍റീവ് ഓഫീസർമാരായ അഭിലാഷ്.കെ, മുഹമ്മദ് മുസ്തഫ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രഭാകരൻ പള്ളത്ത്, കൃഷ്ണൻ മരുതാടൻ, ജിനരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഞ്ചാവ് ചെടികൾ കണ്ടെത്തി