മലപ്പുറം:പോക്സോ കേസില്‍ മലപ്പുറത്തെ അധ്യാപകന്‍ കെ.വി.ശശികുമാര്‍ കസ്റ്റഡിയില്‍. സിപിഎം നേതാവും മലപ്പുറം നഗരസഭാംഗവുമാണ് ശശികുമാര്‍. അന്‍പതിലേറെ പൂര്‍വവിദ്യാര്‍ഥികള്‍ ശശികുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഒളിവില്‍പ്പോയ ശശികുമാറിനെ പിടികൂടിയത് കനത്ത പ്രതിഷേധത്തിനു പിന്നാലെയാണ്.
പോക്സോ കേസ്: മലപ്പുറത്ത് സിപിഎം നേതാവായ അധ്യാപകന്‍ കസ്റ്റഡിയില്‍ - ആദ്യാപകനെതിരെ മി ടൂ
സ്കൂളില്‍ നിന്നു വിരമിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് അധ്യാപകനെ കുടുക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നേരിട്ട മോശം അനുഭവം കുറിക്കുകയായിരുന്നു
ഗുരുതര ആരോപണങ്ങളുമായി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളാണ് ആദ്യം രംഗത്തെത്തിയത്. മലപ്പുറം നഗരത്തിലെ തന്നെ ഒരു സ്‌കൂളില്‍ ഗണിത അധ്യാപകനായിരുന്നു ഇയാള്‍. പിന്നീട് റിട്ടയറായി. സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. ഒരു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഒട്ടേറെ പെണ്‍കുട്ടികളാണ് ഇയാളില്‍നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. ചിലര്‍ മലപ്പുറം ജില്ല പൊലീസ് മേധാവി നേരിട്ട് പരാതി നൽകി. ആറാം ക്ലാസുകാരിയിരിക്കെ തന്‍റെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചതായി കാണിച്ച് പെൺകുട്ടി നൽകിയ പരാതി അടിസ്ഥാനമായി സ്വീകരിച്ചാണ് കെ വി ശശികുമാറിനെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയത്. തുടർച്ചയായ വർഷങ്ങളിൽ ഇയാൾ ഇതേ തരത്തിൽ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചതായി പരാതിയിലുണ്ട്. ഇതോടെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ശശികുമാറിനെ സിപിഎം പുറത്താക്കിയിരുന്നു.
മൂന്ന് തവണ മലപ്പുറം നഗരസഭ കൗൺസിലർ ആയിരുന്ന കെവി ശശികുമാർ അധ്യാപക സേവനത്തിൽ നിന്നും 2022 മാര്‍ച്ചിലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇതിനോട് അനുബന്ധിച്ച് സ്‌കൂളില്‍ വന്‍ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഈ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട പൂര്‍വവിദ്യാര്‍ഥിനിയാണ് ആദ്യം അധ്യാപകനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. കൂടുതല്‍ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. സ്‌കൂളില്‍ നേരത്തെ പഠിച്ച ഒട്ടേറെ പെണ്‍കുട്ടികളും യുവതികളുമാണ് ഇയാളില്‍നിന്നുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രതികരിച്ചത്. ഇതോടെ സംഭവം വിവാദമാവുകയായിരുന്നു. വിഷയത്തില്‍ ഇടപെട്ട മന്ത്രി വി ശിവന്‍കുട്ടി മലപ്പുറം ഡി.ഡിയോട് വിശദീകരണം തേടി.