മലപ്പുറം: സിപിഐ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി സിപിഐ നിലമ്പൂർ മുൻ മണ്ഡലം സെക്രട്ടറി ആർ.പാർഥസാരഥി. ദേശീയ സെക്രട്ടറി ഡി.രാജക്ക് പരാതി നല്‍കാൻ എത്തിയവരെ മർദിച്ചെന്നാണ് പരാതി. സിപിഐ ജില്ലാ നേതൃത്വം അഴിമതികാരാണെന്നും പാർഥസാരഥി ആരോപിച്ചു.
സിപിഐ മലപ്പുറം ജില്ലാ നേതൃത്വം മര്‍ദിച്ചെന്ന് ആരോപണം - former CPI Constituency secretary
സിപിഐ ദേശീയ സെക്രട്ടറി ഡി.രാജക്ക് പരാതി നല്‍കാനെത്തിയ പാര്‍ഥസാരഥിയെ നേതൃത്വം മര്‍ദിച്ചതായാണ് പരാതി

അട്ടപ്പാടി ഭൂതുവഴി ഊരിലെ ആദിവാസി ഭവന നിർമാണ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട പാർട്ടി ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീറിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജക്ക് നേരിട്ട് പരാതി നൽകാൻ എത്തിയതായിരുന്നു പാർഥസാരഥിയും എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം രാജഗോപാലും. മലപ്പുറത്തെ സെമിനാർ ഹാളിൽ ഇവരെ തടയുകയും മർദിക്കുകയും ചെയ്തെന്ന് പാർഥസാരഥി പറയുന്നു. പിന്നീട് പാർട്ടി ദേശീയ സെക്രട്ടറിയെ സന്ദർശിച്ച് പരാതി നല്‍കി. ജില്ലാ സെക്രട്ടറി കെ.കൃഷ്ണദാസ്, പി.പി സുനീർ എന്നിവർക്ക് എതിരെയാണ് പാർഥസാരഥി രൂക്ഷ വിമർശനം നടത്തിയത്. ആദിവാസി ഭവന തട്ടിപ്പിലെ പ്രതിയെ സംരക്ഷിക്കാൻ നിലമ്പൂരിൽ നടത്തിയ പൊതുയോഗം, പാർട്ടിക്ക് ജനങ്ങൾക്കിടയിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുത്തിയെന്നും പാർഥസാരഥി ആരോപിച്ചു.