കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലക്ക് 52 വയസ്‌; തിരൂർ ജില്ലക്കായുള്ള ആവശ്യം ഉയരുന്നു

52 വർഷം കൊണ്ട് കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ലയായി മലപ്പുറം മാറി.

മലപ്പുറം ജില്ലക്ക് 52 വയസ്‌  തിരൂർ ജില്ലക്കായുള്ള ആവശ്യവും ഉയരുന്നു  മലപ്പുറം വാർത്ത  മലപ്പുറത്തിന് 52 വയസ്  1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപം കൊണ്ട്  formation of malappuram district  malappuram district news  formation of malappuram news  52 years crossed '
മലപ്പുറം ജില്ലക്ക് 52 വയസ്‌; തിരൂർ ജില്ലക്കായുള്ള ആവശ്യവും ഉയരുന്നു

By

Published : Jun 16, 2021, 2:29 PM IST

Updated : Jun 16, 2021, 4:28 PM IST

മലപ്പുറം:ജില്ലക്ക് ഇന്ന് 52-ാം പിറന്നാൾ. 1957ന് കേരള സംസ്ഥാനം നിലവിൽ വന്നതിന് ശേഷം 1969 ജൂൺ 16നാണ് മലപ്പുറം ജില്ല രൂപം കൊള്ളുന്നത്. ശേഷം അരനൂറ്റാണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രത കൂടിയ ജില്ലയായി മലപ്പുറം ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്നു. അതേ സമയം മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല വേണമെന്ന് പറയുന്ന ഒരു വിഭാഗവും ജില്ലയിലുണ്ട്.

കേരളത്തിലെ ജനസാന്ദ്രത കൂടിയ ജില്ല

16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിൽ ഏകദേശം 45 ലക്ഷം ജനങ്ങളാണ് താമസിക്കുന്നത്. ഇതുകൊണ്ടുതന്നെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്നും മലപ്പുറം ജില്ല വളരെയധികം പിറകിലാണ്.

ജനസാന്ദ്രത കുറഞ്ഞ ജില്ലയിൽ നടപ്പാക്കുന്ന സമാനമായ രീതിയിലുള്ള വികസന പ്രവർത്തനങ്ങളാണ് ജില്ലയിലും തുടരുന്നത്. ഇതുമൂലം സർക്കാർ നടപ്പിലാക്കുന്ന മുഴുവൻ ക്ഷേമ വികസന പ്രവർത്തനങ്ങളും ജില്ലയിലെ മുഴുവൻ ഉപഭോക്താക്കൾക്കും ലഭിക്കാതെ വരുന്ന സാഹചര്യവുമുണ്ട്. പ്രധാനമായും വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലുമാണ് ജില്ല പിന്നിൽ നിൽക്കുന്നത്.

മലപ്പുറം ജില്ലക്ക് 52 വയസ്‌; തിരൂർ ജില്ലക്കായുള്ള ആവശ്യം ഉയരുന്നു

വിദ്യാഭ്യാസ രംഗം

ഓരോ വർഷവും ഉന്നത വിദ്യാഭ്യാസത്തിന് മികച്ച മാർക്ക് ലഭിച്ചിട്ടും നിരവധി വിദ്യാർഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തു നിൽക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തെ തുടർന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ എണ്ണവും മറ്റ് ജില്ലകളെ അപേക്ഷിച്ച് മലപ്പുറത്ത് വളരെ കൂടുതലാണ്.

ആരോഗ്യ മേഖല

ജില്ലയിൽ ആരോഗ്യമേഖലയിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്ന വരുന്ന സാഹചര്യത്തിൽ വേണ്ട രീതിയിലുള്ള ചികിത്സാ സൗകര്യങ്ങൾ എല്ലാവർക്കും ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിരുന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്‍റെ മികച്ച പ്രവർത്തന രീതി കൊണ്ട് വലിയ പരാതികളില്ലാതെ ഈ സാഹചര്യത്തെ മറികടക്കാനായി. കൊവിഡ് വാക്‌സിൻ വിതരണത്തിലും ജില്ലയിൽ പരാതി ഉയർന്നിരുന്നു. ജനപ്രതിനിധികളുടെ ശക്തമായ പ്രതിഷേധവും ഇടപെടലുമാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നത്.

ALSO READ:വിടവാങ്ങല്‍ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി

Last Updated : Jun 16, 2021, 4:28 PM IST

ABOUT THE AUTHOR

...view details