മലപ്പുറം: കനത്ത മഴയിൽ കരിമ്പുഴയിലൂടെ ഒഴുകിയെത്തിയ ഒമ്പത് തേക്ക് തടികൾ വനം വിജിലൻസ് കണ്ടെത്തി. ഏനാന്തി പാലത്തിന് സമീപത്തുനിന്നാണ് തേക്ക് തടികൾ കണ്ടെത്തിയത്. മുറിച്ച് കഷണങ്ങളാക്കിയ നിലയിലാണ് തേക്ക് തടികളുള്ളത്.
മലപ്പുറത്ത് ഒമ്പത് തേക്ക് തടികൾ വനം വിജിലൻസ് കണ്ടെത്തി - മലപ്പുറത്ത് തേക്ക് തടികൾ കണ്ടെത്തി
കരിമ്പുഴയിലൂടെ ഒഴുകിയെത്തിയ തേക്ക് തടികളാണ് ഏനാന്തി പാലത്തിന് സമീപത്തുനിന്ന് വനം വിജിലൻസ് കണ്ടെത്തിയത്.
![മലപ്പുറത്ത് ഒമ്പത് തേക്ക് തടികൾ വനം വിജിലൻസ് കണ്ടെത്തി forest vigilance found teak log in malappuram found teak log near enathi bridge malappuram 9 teak log found forest vigilance search 9 തേക്ക് തടികൾ വനം വിജിലൻസ് കണ്ടെത്തി മലപ്പുറത്ത് തേക്ക് തടികൾ കണ്ടെത്തി കരിമ്പുഴയിലൂടെ തേക്ക് ഒഴുകിയെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15999623-thumbnail-3x2-log.jpg)
പുഴയിലൂടെ ഒഴുകിയെത്തുന്ന മരങ്ങൾ അനധികൃതമായി വിൽപന നടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് തേക്ക് തടികൾ കണ്ടെത്തിയത്. വനം വിജിലൻസ് നിലമ്പൂർ റെയ്‌ഞ്ച് ഓഫിസർ എം.രമേശന്‍റെ നേതൃത്വത്തിൽ ഇന്നലെയാണ്(02.08.2022) തെരച്ചിൽ നടത്തിയത്.
കരിമ്പുഴയുടെ ഏനാന്തി കടവിൽ നിർമിക്കുന്ന പാലത്തിന് സീപത്തെ പുറമ്പോക്ക് ഭൂമിയിൽ നിന്നാണ് തേക്ക് കഷണങ്ങൾ കണ്ടെടുത്തത്. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ മോഹനകൃഷ്‌ണൻ, ബീറ്റ് ഫോറസ്‌റ്റ് ഓഫിസർമാരായ എൻ.വി.പ്രദീപ് കുമാർ, ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തേക്ക് തടികൾ പനയംകോട് വനം വിഭാഗത്തിന് കൈമാറി.