കേരളം

kerala

ETV Bharat / state

വന്യമൃഗ ശല്യത്തിന് വനം വകുപ്പ് പരിഹാരം കാണുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ - വന്യജീവി ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും; നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ

വന്യമൃഗ ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ. വൈദ്യുത വേലിയും ട്രഞ്ചുകളും ആന കൂട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നിനാല്‍ ഇവ അടിയന്തരമായി പുന:സ്ഥാപിക്കാൻ കർമ്മ സേന രൂപികരിക്കും

വന്യജീവി ശല്യം, പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ  Forest Department to take action to address wildlife disturbance; Nilambur North DFO  Forest Department  Nilambur North DFO  wildlife disturbance  വന്യജീവി ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും; നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ  വന്യജീവി ശല്യം
വന്യജീവി ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും; നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ

By

Published : Dec 21, 2020, 7:22 PM IST

മലപ്പുറം: വന്യമൃഗ ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കുമെന്ന് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ. വന്യമൃഗ ശല്യം തടയാൻ പല ഭാഗങ്ങളിലും ട്രഞ്ചും വൈദ്യുത വേലിയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും വേണ്ടത്ര വിജയിച്ചിട്ടില്ല. വൈദ്യുത വേലിയും ട്രഞ്ചുകളും ആന കൂട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നിനാല്‍ ഇവ അടിയന്തരമായി പുന:സ്ഥാപിക്കാൻ കർമ്മ സേന രൂപികരിക്കും. കൂടുതൽ ദിവസവേതന വാച്ചർമാരെ നിയമിക്കുമെന്നും കൂടുതൽ ആനശല്യമുള്ള ഭാഗങ്ങളിൽ ഇവയുടെ നീക്കം നീരിക്ഷിച്ച് വാച്ചർമാർ ആര്‍.ആര്‍.ടി സംഘത്തെ വിവരം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വന്യജീവി ശല്യം പരിഹരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിക്കും; നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ

ആർ.ആർ.ടി ഉടൻ സ്ഥലത്ത് എത്തി ആനകളെ ഓടിക്കാൻ നടപടി സ്വീകരിക്കും. ഡിസംബർ മുതൽ മെയ് വരെ ആനകൾക്ക് മദം പൊട്ടുന്ന സമയമാണ്. ഈ സമയത്ത് അവ ഏറെ അപകടകാരികളാണ്. വനത്തിനുള്ളിൽ ജലത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ക്ഷാമമുണ്ട്. ഇക്കാരണങ്ങള്‍ വ്യാപകമായി ആനകൾ നാട്ടിലേക്ക് എത്താൻ കാരണമാകുന്നതായും ഡി.എഫ്.ഒ പറഞ്ഞു. ആനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ വനാതിർത്തികളിൽ 100 മീറ്റർ വീതിയിൽ പതിമുഖം പോലെ മുള്ളുള്ള മരങ്ങള്‍ വെച്ച് പിടിപ്പിക്കും.

റീ പ്ലാന്‍റിങ് നടക്കാത്ത തേക്ക് പ്ലാൻറേഷനുകളിൽ ഫലവൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് വന്യമൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കാനും നടപടി സ്വീകരിക്കും. നിലവിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ട്. വനാതിർത്തികളിലെ കൃഷിയിടങ്ങളിൽ വാഴകൃഷി പരമാവധി ഒഴിവാക്കി കർഷകർ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കും. ആദിവാസി മേഖലകളിൽ പശു, ആട് എന്നിവയെ വളര്‍ത്തുന്നത് കൂടുതലായത് കൊണ്ട് പുലി, കടുവ തുടങ്ങിയ മൃഗങ്ങൾ ജനവാസ കേന്ദ്രത്തിലേക്ക് എത്താൻ കാരണമാകുന്നതായും ഡി.എഫ്.ഒ പറഞ്ഞു. വന്യമൃഗ ശല്യം തടയുന്നതിന് എസ്.എം.എസ് അലർട്ട് സംവിധാനം കൊണ്ടുവരാൻ ആലോചിക്കുന്നതായും മാർട്ടിൻ ലോവൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details