കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ വന്‍ ലഹരിവേട്ട ; 30 കോടിയുടെ ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ - സാംബിയൻ വനിത

കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് കരിപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിനുമായി സാംബിയൻ വനിത ബിഷാലാ സോക്കോ അറസ്റ്റില്‍

foreign woman arrested with heroin at karipur airport  foreign woman arrested with rs 30 crore worth of heroin at karipur airport  30 കോടിയുടെ ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ  ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ  കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട  കരിപ്പൂർ വിമാനത്താവളത്തിൽ ലഹരിവേട്ട  കരിപ്പൂർ വിമാനത്താവളം  കരിപ്പൂർ  karipur airport  karipur  ഹെറോയിൻ  നെയ്റോബി  Nairobi  സാംബിയൻ വനിത ബിഷാലാ സോക്കോ  സാംബിയൻ വനിത  ബിഷാലാ സോക്കോ
foreign woman arrested with rs 30 crore worth of heroin at karipur airport

By

Published : Sep 22, 2021, 7:49 PM IST

മലപ്പുറം :കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. 30 കോടി രൂപയുടെ ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് കരിപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച ഹെറോയിനുമായി സാംബിയൻ വനിത ബിഷാലാ സോക്കോ ആണ് പിടിയിലായത്.

ALSO READ:ബെംഗളൂരുവിൽ വീണ്ടും പീഡനം ; ഊബർ ഡ്രൈവർക്കെതിരെ പരാതിയുമായി യുവതി

ദോഹ വഴി ഖത്തർ എയർവേയ്‌സ് വിമാനത്തിൽ അഞ്ച് കിലോ ഹെറോയിനുമായി പുലർച്ചെ ഇവര്‍ കരിപ്പൂരിൽ ഇറങ്ങുകയായിരുന്നു. ലഗേജ് പരിശോധനക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയത്. തുടർന്ന് ഡിആർഐ ഇവരെ കസ്റ്റഡിയിൽ എടുത്തു. അന്താരാഷ്ട്ര ലഹരി കടത്ത് മാഫിയയിലെ കണ്ണിയാണ് പിടിയിലായ ആഫ്രിക്കൻ വനിതയെന്നാണ് ഡിആർഐയുടെ നിഗമനം.

ഗുജറാത്തിൽ പിടിയിലായ സംഘവുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും ആർക്കുവേണ്ടിയാണ് ലഹരി കടത്തിയത് എന്നതും അടക്കമുള്ള കാര്യങ്ങൾ വിവിധ ഏജൻസികൾ അന്വേഷിച്ചുവരികയാണ്.

ABOUT THE AUTHOR

...view details