മലപ്പുറം: ലോക്ക് ഡൗണും റംസാനും കാരണം മലപ്പുറത്തെ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിട്ടതോടെ ദുരിതത്തിലായി ചരക്ക് വാഹന ജീവനക്കാർ. ഈ സാഹചര്യത്തിലാണ് ചരക്കുമായി എത്തുന്ന ജീവനക്കാർക്ക് ഭക്ഷണം നല്‍കാൻ ലയൺസ് ക്ലബ് തീരുമാനമെടുത്തത്. ഇതിന്‍റെ ഭാഗമായി ഉച്ചയ്‌ക്കെത്തുന്ന ഡ്രൈവർമാർക്ക് ഭക്ഷണവും വെള്ളവും നല്‍കി. മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ആണ് ഭക്ഷണ വിതരണം നടന്നത്.
ചരക്ക് വാഹന ജീവനക്കാർക്ക് ഭക്ഷണവുമായി ലയൺസ് ക്ലബ് - ചരക്ക് വാഹന ജീവനക്കാർക്ക് ഭക്ഷണവുമായി ലയൺസ് ക്ലബ്
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന ചരക്ക് വാഹന ജീവനക്കാർക്കാണ് ക്ലബ് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്.
ചരക്ക് വാഹന ജീവനക്കാർക്ക് ഭക്ഷണവുമായി ലയൺസ് ക്ലബ്
നോമ്പിന് മുൻപ് വിവിധ സംഘടനകൾ ഭക്ഷണ വിതരണം നടത്തിയിരുന്നു. എന്നാല്‍ നോമ്പ് തുടങ്ങിയതോടെ എല്ലാവരും പിന്മാറി. ഇതോടെയാണ് ലയൺസ് ക്ലബ് രംഗത്തെത്തിയത്. എല്ലാ ദിവസും വിവിധ സ്ഥലങ്ങളില്‍ ഭക്ഷണം വിതരണം നടത്തുകയാണ് സംഘം.
TAGGED:
ലയൺസ് ക്ലബ് മലപ്പുറം