മലപ്പുറം: രാഹുൽ ഗാന്ധി എംപി നൽകിയ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യാതെ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധവുമായി എൽഡിഎഫ്. പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പ് അകറ്റാൻ നൽകിയ ഭക്ഷ്യ കിറ്റുകളും, അവർക്ക് ഉപയോഗിക്കാൻ നൽകിയ വസ്ത്രങ്ങളും കൂട്ടിയിട്ട് നശിപ്പിച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷൻ പറഞ്ഞു.
നിലമ്പൂരിൽ ഭക്ഷണ കിറ്റുകൾ പൂഴ്ത്തിവെച്ച സംഭവം; പ്രതിഷേധവുമായി എൽഡിഎഫ് - പ്രതിഷേധവുമായി എൽഡിഎഫ്
പ്രളയകാലത്ത് ദുരിതത്തിലായ കുടുംബങ്ങളുടെ വിശപ്പകറ്റാന്‍ നൽകിയ ഭക്ഷ്യ കിറ്റുകളും അവർക്ക് ഉപയോഗിക്കാൻ നൽകിയ വസ്ത്രങ്ങളും കൂട്ടിയിട്ട് നശിപ്പിച്ച സംഭവം മനുഷ്യത്വരഹിതമാണെന്ന് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ
നഗരസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാനാണ് ഇവ മാറ്റിവച്ചത്. നിലമ്പൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കിറ്റുകൾ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ആര്യാടൻ മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ സമ്മതത്തോടെയാണ് ഇത് നടന്നത്. നിരവധി ആളുകളുടെ വിശപ്പ് അകറ്റാനുള്ള ഭക്ഷണ കിറ്റുകളാണ് പുഴുവരിച്ച് നശിച്ചതെന്നും പത്മാക്ഷൻ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധി എം.പി നിലമ്പൂർ മുനിസിപ്പൽ കോൺഗ്രസ് കമ്മറ്റിയെ ഏൽപിച്ച ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചത് ബോധപൂർവ്വമാണെന്ന് സിപിഐ ജില്ലാ കമ്മറ്റി അംഗം പി. എം. ബഷീർ പറഞ്ഞു. ഇത്രയും തരം താഴ്ന്ന പ്രവർത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.