മലപ്പുറം: പ്രളയ സഹായമായി രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തിൽ നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബ് രാജിവച്ചു. ഭക്ഷ്യ കിറ്റ് നശിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച് നശിച്ച സംഭവത്തില്‍ ഡിസിസി പ്രസിഡന്‍റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിലമ്പൂരില്‍ ഭക്ഷ്യ കിറ്റുകള്‍ പുഴുവരിച്ച സംഭവം; മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് രാജിവച്ചു - Rahul Gandhi
ഭക്ഷ്യ കിറ്റ് നശിച്ചതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിലമ്പൂർ മുൻസിപ്പൽ കോൺഗ്രസ് പ്രസിഡന്‍റ് പാലോളി മെഹബൂബാണ് രാജിവച്ചത്
രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യ കിറ്റ് നശിച്ച സംഭവത്തിൽ രാജി
250ഓളം ഭക്ഷ്യ കിറ്റുകള്‍ നശിച്ചുപോയത് വലിയ വിവാദമായിരുന്നു. മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനെ ഏല്‍പ്പിച്ച കിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. നിലമ്പൂരിലെ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാനായി ഏല്‍പ്പിച്ച ഭക്ഷ്യ കിറ്റുകളാണ് വാടകക്കെട്ടിടത്തില്‍ കിടന്ന് പുഴുവരിച്ച് നശിച്ചത്.
Last Updated : Nov 27, 2020, 8:25 PM IST