മലപ്പുറം: ആദിവാസി കോളനികളിൽ ഐടിഡിപിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു. ജില്ലയിലെ 292 കോളനികളിലെ 5,237 കുടുംബങ്ങൾക്കാണ് 15 കിലോ അരി, ഒരു കിലോ വീതം കടല, വൻപയർ, വെളിച്ചെണ്ണ എന്നിവയടങ്ങിയ കിറ്റുകൾ നൽകുന്നത്.
ആദിവാസി കോളനികളിൽ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു
മലപ്പുറത്തെ 5,237 ആദിവാസി കുടുംബങ്ങൾക്കാണ് 15 കിലോ അരിയുൾപ്പടെയുള്ള ഭക്ഷ്യകിറ്റുകൾ നൽകുന്നത്
മുതുവാൻ വിഭാഗത്തിനും കിടപ്പുരോഗികൾക്കും കിറ്റുകൾ നൽകും. അടുത്ത മാസവും ഭക്ഷ്യകിറ്റുകൾ നൽകും. 60 വയസ് കഴിഞ്ഞവർക്കുള്ള കിറ്റുകൾ നേരത്തെ വിതരണം ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നുമാണ് അരിയുമായി ലോറികളെത്തിയത്. പ്രൊമോട്ടർമാരുടെ നേതൃത്വത്തിലാണ് ഓരോ കോളനികളിലും ഭക്ഷ്യകിറ്റുകൾ എത്തിക്കുന്നത്. ഐടിഡിപി പ്രോജക്‌ട് ഓഫീസർ കെ.ശ്രീകുമാർ, അരുൺ വയനാട്, പ്രേംജിത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഞായറാഴ്‌ചയോടെ മുഴുവൻ കോളനികളിലും കിറ്റുകളുടെ വിതരണം പൂർത്തിയാകും.