മലപ്പുറം:പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു. ഇതുവരെ 8,693 കുടുംബങ്ങൾക്ക് 8.69 കോടി രൂപ വിതരണം ചെയ്‌തു. മലപ്പുറത്ത് മൊത്തം 38,000 കുടുംബങ്ങൾക്ക് ഈ സഹായത്തിന് അർഹതയുണ്ട്. വിതരണം നാളെയും തുടരും. ക്യാമ്പിൽ രജിസ്റ്റർ ചെയ്‌ത 18,812 കുടുംബങ്ങൾക്ക് പുറമെയാണിത്. ഇവർക്കുള്ള ധനസഹായ വിതരണം പൂർത്തിയാക്കി.
പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു - പ്രളയ ധനസഹായ വിതരണം
പോത്തുങ്കൽ ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൂന്നിടങ്ങളിൽ ഭൂമി കണ്ടെത്തി
പ്രളയത്തില്‍ തകർന്ന വീടുകൾക്കുള്ള ധനസഹായ വിതരണം ആരംഭിച്ചു
പോത്തുങ്കൽ ക്യാമ്പിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി മൂന്നിടങ്ങളിൽ ഭൂമി കണ്ടെത്തി. ഈ ഭൂമി വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഡിസംബർ 20ഓടെ ഭൂമി വാങ്ങുന്നതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കും. വീട് നിർമാണത്തിനായി വിവിധ ഏജൻസികളുമായി ചർച്ചകൾ നടക്കുന്നുണ്ട്.