കേരളം

kerala

ETV Bharat / state

പ്രളയ പുനരധിവാസം; വീട് നിര്‍മാണം അവസാന ഘട്ടത്തില്‍ - വിട് നിര്‍മാണം അവസാന ഘടത്തിലല്‍

പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.

Flood Rehabilitation  final stage  construction of house  പ്രളയ പുനരധിവാസം  മലച്ചിലി  വിട് നിര്‍മാണം അവസാന ഘടത്തിലല്‍  എടക്കര
പ്രളയ പുനരധിവാസം; മലച്ചിലിയിലെ വിട് നിര്‍മാണം അവസാന ഘടത്തിലല്‍

By

Published : Jun 28, 2020, 7:39 PM IST

എടക്കര: പ്രളയത്തില്‍ ദുരിതം നേരിട്ട കോളനിവാസികളുടെ പുനരധിവാസത്തിന് എടക്കര പഞ്ചായത്തിലെ മലച്ചിലിയില്‍ നിര്‍മിക്കുന്ന വീടുകള്‍ അവസാന ഘട്ടത്തില്‍. പട്ടികജാതി-പട്ടിക വര്‍ഗ വികസന വകുപ്പ് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെയാണ് വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചര ഏക്കര്‍ സ്ഥലത്ത് 34 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുടെ പൂര്‍ത്തീകരണം അടുത്തിടെ നടക്കുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ഡിസംബര്‍ മുപ്പതിന് അന്നത്തെ ജില്ല കലക്ടര്‍ ജാഫര്‍ മലിക്കാണ് വീടുകളുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിച്ചത്.

പള്ളിപ്പടി - ചെമ്പന്‍കൊല്ലി റോഡിന് സമീപത്തായുള്ള സ്ഥലത്ത് ഫെഡറല്‍ ബാങ്കിന്‍റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിച്ചത്. പത്തു വീതം സെന്‍ററില്‍ 432 ചതുരശ്ര അടിയിലാണ് ഓരോ കുടുംബങ്ങള്‍ക്കുമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബാങ്കിന്‍റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 2.10 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഒന്നര മാസം കൊണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും കൊവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നീണ്ടുപോകുകയായിരുന്നു.

ഇതിനിടെ മുന്‍ഗണനാക്രമം തെറ്റിച്ച് മുണ്ടേരി ചളിക്കല്‍ കോളനിക്കാര്‍ക്ക് വീട് നല്‍കാനുള്ള ജില്ല ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ അടക്കം രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ഓഗസ്തിലുണ്ടായ ദുരന്തത്തില്‍ ഏറെ ദുരിതത്തിലാകുകയും വീടുകളും സ്വത്തും ഉറ്റവരെയും നഷ്ടമായ കവളപ്പാറ കോളനിക്കാര്‍ക്ക് ഈ വീടുകള്‍ നല്‍കണമെന്നായിരുന്നു എം.എല്‍.എയുടെ നേതൃത്വത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

ABOUT THE AUTHOR

...view details