മലപ്പുറം:വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ഓഗസ്റ്റില്‍ കോരംപുഴ കരകവിഞ്ഞൊഴുകിയാണ് കോളനിയില്‍ നാശം നേരിട്ടത്. പലരുടെയും വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവരുടെ വിലപ്പെട്ട സാധനങ്ങൾ പലതും വെള്ളത്തില്‍ ഒലിച്ചുപോയിരുന്നു.
പ്രളയബാധിത കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി - punjamkolli colony
ധനസഹായം ലഭിക്കുന്നതിനായി എല്ലാ രേഖകളും അധികൃതര്‍ക്ക് നല്‍കിയിട്ട് മാസങ്ങളായെന്ന് മലപ്പുറം പുഞ്ചക്കൊല്ലി കോളനിയിലെ ജനങ്ങൾ
പ്രളയബാധിത കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി
ധനസഹായം ലഭിക്കുന്നതിനായി എല്ലാ രേഖകളും അധികൃതര്‍ക്ക് നല്‍കിയിട്ട് മാസങ്ങളായെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ പ്രാഥമിക ധനസഹായം പോലും ലഭിച്ചിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.