കേരളം

kerala

ETV Bharat / state

നിയന്തന്ത്രണം വിട്ട ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക് - ലോറിയിടിച്ച് പരിക്ക്

തിങ്കളാഴ്‌ച അര്‍ധരാത്രി ഒരുമണിയോടെ ചുങ്കത്തറ മുട്ടിക്കടവിന് സമീപമാണ് സംഭവം.

ലോറി
ലോറി

By

Published : Sep 1, 2020, 7:22 PM IST

മലപ്പുറം: നിയന്ത്രണം വിട്ട ചരക്ക് ലോറി നിര്‍ത്തിയിട്ട കാറിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പള്ളിക്കുത്ത് സ്വദേശികളായ മുരിങ്ങാക്കുന്നില്‍ രാജന്‍, കുരീക്കാട്ടില്‍ ഓമനക്കുട്ടന്‍, കാട്ടിലേത്ത് സുനില്‍ കുമാര്‍, സുഗതന്‍, സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച അര്‍ധരാത്രി ഒരുമണിയോടെ ചുങ്കത്തറ മുട്ടിക്കടവിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്ക് സിമന്‍റ് കയറ്റിവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ സമീപത്തെ വൈദ്യുതി തൂണുകള്‍ വളഞ്ഞിട്ടുണ്ട്.

നിയന്തന്ത്രണം വിട്ട ലോറിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details