കേരളം

kerala

ETV Bharat / state

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ - കൊലക്കേസ് പ്രതി

അതിരാവിലെ ടിപ്പർലോറിയിൽ ക്വാറിയിലേക്ക് പോകുന്നവഴി വടക്കാങ്ങര റോഡിൽെവച്ച് കാർ കുറുകെയിട്ട് ഒരുസംഘം ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചുവെന്നായിരുന്നു പരാതി.

മങ്കടയിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ  Five arrested in Mankada kidnapping and assault case  Five arrested in Mankada  kidnapping and assault case  Mankada  case  arrest  യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ  യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു  കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ  തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു  കൊലക്കേസ് പ്രതി  അഞ്ചുപേർ അറസ്റ്റിൽ
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ

By

Published : Apr 10, 2021, 12:37 PM IST

മലപ്പുറം: മങ്കടയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ. സ്വർണക്കടത്ത് പണം തട്ടിയെടുത്തെന്ന സംശയത്തെത്തുടര്‍ന്നാണ് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്. സംഭവവുമായി ബന്ധപ്പെട്ട് മങ്കട കൂട്ടിൽ സ്വദേശി നായകത്ത് ഷറഫുദീൻ (34), ആനക്കയം സ്വദേശി ചേലാതടത്തിൽ അബ്ദുൾ ഇർഷാദ് (31), നെല്ലിക്കുത്ത് സ്വദേശികളായ പാറാത്തൊടി ഷഹൽ (26), കോട്ടക്കുത്ത് കിഴക്കേതിൽ നിസാർ (32), മങ്കരത്തൊടി അബ്ദുൾ സത്താർ (26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 28ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അതിരാവിലെ ടിപ്പർലോറിയിൽ ക്വാറിയിലേക്ക് പോകുന്നവഴി വടക്കാങ്ങര റോഡിൽെവച്ച് കാർ കുറുകെയിട്ട് ഒരുസംഘം ബലമായി പിടിച്ചുകൊണ്ടുപോയി മർദിച്ചുവെന്നായിരുന്നു പരാതി. മങ്കടയിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്ന സംശയത്തിലായിരുന്നു ഇത്. രാത്രി 11 മണിയോടെ യുവാവിനെ വളാഞ്ചേരി ടൗണിൽ ഇറക്കിവിട്ടു. രാവിലെ സ്റ്റേഷനിലെത്തിയ യുവാവ് ക്വട്ടേഷൻസംഘത്തിന്റെ വധഭീഷണിയെത്തുടർന്ന് കൂടുതൽ വിവരങ്ങൾ പൊലീസിനോട് പറയാൻ തയ്യാറായില്ല. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി, മങ്കട ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

ദൃക്സാക്ഷികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചും ടൗണിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനത്തെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുഖ്യസൂത്രധാരനും മങ്കട സ്റ്റേഷൻപരിധിയിൽ നടന്ന സദാചാര കൊലപാതകക്കേസിലെ പ്രതിയുമായ ഷറഫുദ്ദീൻ അടക്കം അഞ്ചുപേരെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details