കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലയിലെ ഹാർബറുകൾ തുറക്കാൻ ഉത്തരവായി - malappuram covid restrictions

പൊന്നാനി, താനൂർ ഹാർബറുകൾക്കാണ് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. രാവിലെ ഏഴ് മുതൽ രണ്ട് മണി വരെയാണ് ഹാർബറുകൾ പ്രവർത്തിക്കുക.

harbors in Malappuram  fishing harbors malappuram  മലപ്പുറം ജില്ലാ കൊവിഡ് നിയന്ത്രണങ്ങൾ  മലപ്പുറം ജില്ലയിലെ ഹാർബറുകൾ  malappuram covid restrictions  malappuram district collector
മലപ്പുറം ജില്ലയിലെ ഹാർബറുകൾ തുറക്കാൻ ഉത്തരവായി

By

Published : May 26, 2021, 8:38 PM IST

മലപ്പുറം:കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചജില്ലയിലെ ഹാർബറുകൾ നാളെ മുതൽ തുറക്കാൻ കലക്ടർ അനുമതി നൽകി. പൊന്നാനി, താനൂർ ഹാർബറുകൾക്കാണ് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. രാവിലെ ഏഴ് മുതൽ രണ്ട് മണി വരെയാണ് ഹാർബറുകൾ പ്രവർത്തിക്കുക. പടിഞ്ഞാറേക്കര, കൂട്ടായി, തേവർ കടപ്പുറം, ചാപ്പപ്പടി എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനും വില്പനയ്ക്കും അനുമതി നൽകിയിട്ടുണ്ട്. ഇന്നലെ പൊന്നാനി ഹാർബറിൽ 147 പേരെ ആന്‍റിജൻ ടെസ്റ്റ് നടത്തുകയും എല്ലാവരും നെഗറ്റീവ് ആകുകയും ചെയ്‌തിരുന്നു.

മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം

Also Read:ലോക്ക് ഡൗണ്‍ ലംഘിച്ചോ? എങ്കില്‍ പിടികൂടി ആന്‍റിജൻ ടെസ്റ്റിന് അയക്കും

ഒറ്റ, ഇരട്ട അക്കമുള്ള ബോട്ടുകൾക്ക് ഇടവിട്ട് മീൻപിടിക്കാൻ പോകാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ആൾക്കൂട്ട ലേലം ഒഴിവാക്കി ടോക്കൺ സംവിധാനം വഴിയാണ് മത്സ്യ വില്പന നടത്തുന്നത്. മറ്റു ജില്ലകളിലെ യാനങ്ങൾക്ക് മലപ്പുറത്തെ ഹാർബറുകളിലേക്ക് പ്രവേശനമില്ല. ദിവസങ്ങൾക്കകം ട്രോളിങ് വരുന്നതും കാലവർഷം ശക്തമാകുന്നതും വളരെയധികം ആശങ്കയോടെയാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ കാണുന്നത്.

ABOUT THE AUTHOR

...view details