മലപ്പുറം:കോട്ടപ്പടിയിൽ ഫോർമാലിൻ അടങ്ങിയ മത്സ്യം പിടികൂടി. മലപ്പുറം കോട്ടപ്പടി മാർക്കറ്റിൽ ഓപ്പറേഷൻ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി.
കോട്ടപ്പടിയിൽ ഫോർമാലിൻ അടങ്ങിയ മത്സ്യം പിടികൂടി - seized
ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഞ്ചരിക്കുന്ന പരിശോധനാ ലാബില്‍ മാര്‍ക്കറ്റിലെ മത്സ്യത്തിൻ്റെ സാമ്പിളെടുത്ത് ഫോര്‍മാലിന്‍ അംശമുണ്ടെന്ന് ഉറപ്പ് വരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മത്സ്യം പിടിച്ചെടുത്തത്.
28 കിലോ ചെമ്മീന്‍, 44 കിലോ പപ്പന്‍സ്, 21 കിലോ കേദര, ആറ് കിലോ വാള എന്നിവയാണ് പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഞ്ചരിക്കുന്ന പരിശോധനാ ലാബില്‍ മാര്‍ക്കറ്റിലെ മത്സ്യത്തിൻ്റെ സാമ്പിളെടുത്ത് ഫോര്‍മാലിന്‍ അംശമുണ്ടെന്ന് ഉറപ്പ് വരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്ന മത്സ്യം ഭക്ഷ്യ യോഗ്യമല്ലെന്ന് നിരന്തരം പരാതി ലഭിച്ചിരുന്നതായി മലപ്പുറം നഗരസഭാ സെക്രട്ടറി കെ ബാലസുബ്രമണ്യം അറിയിച്ചു.
തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, വണ്ടൂര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.