മലപ്പുറം:നാടുകാണി ചുരത്തിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങി അഗ്നിശമന സേന. നാടുകാണി ചുരത്തിൽ ലോറികൾ കത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത്. ചുരത്തിന്റെ തുടക്കത്തിലായിരിക്കും ബോർഡ് സ്ഥാപിക്കുകയെന്ന് നിലമ്പൂർ ഫയർ സ്‌റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ പറഞ്ഞു. ചുരം ഇറങ്ങി അമിതഭാരവുമായി വരുന്ന ലോറികൾക്ക് കനത്ത വേനലില്‍ വേഗത നിയന്ത്രിക്കുമ്പോൾ തീപിടിക്കാന്‍ സാധ്യത ഏറെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നാടുകാണി ചുരത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ അഗ്നിശമന സേന - നാടുകാണി ചുരം വാർത്ത
നാടുകാണി ചുരത്തിൽ ലോറികൾക്ക് തീപിടിച്ച സാഹചര്യത്തിലാണ് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത്
ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ ലോറി ഓണേഴ്സ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച നാല് മുന്നറിയിപ്പ് ബോർഡുകൾ കൂടി സ്ഥാപിക്കും. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് അഗ്നിശമന സേനയുമായും പൊലീസുമായും ബന്ധപ്പെടാൻ ഫോണ്‍ നമ്പറുകളും ബോർഡിൽ രേഖപ്പെടുത്തും. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ പടങ്ങളും മുന്നറിയിപ്പ് ബോർഡിൽ ഉണ്ടാക്കും. നേരത്തെ ചുരത്തില്‍ രണ്ട് ലോറികൾക്ക് തീപിടിച്ചിരുന്നു. ഇതില്‍ ഒന്ന് പൂർണ്ണമായി കത്തി നശിച്ചു. രണ്ടാമത്തെ ലോറിയിൽ ഉണ്ടായിരുന്ന അഗ്നിശമന സംവിധാനങ്ങൾ യഥാസമയം ഉപയോഗപ്പെടുത്തിയതിനാൽ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞു.