കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കുട്ടികളുടെ തലയിൽ കലം കുടുങ്ങി ; രക്ഷകരായി ഫയര്‍ഫോഴ്‌സ്

വീട്ടുകാര്‍ കലം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമാകാതെ വന്നതോടെ അഗ്നിരക്ഷാസേനയെ സമീപിക്കുകയായിരുന്നു.

fire force  fire force team  അഗ്നി രക്ഷാസേന  രക്ഷകരായി അഗ്നി രക്ഷാസേന  രണ്ട്‌ കുട്ടികളുടെ തലയിൽ കലം കുടുങ്ങി
രണ്ട്‌ കുട്ടികളുടെ തലയിൽ കലം കുടുങ്ങി; രക്ഷകരായി അഗ്നി രക്ഷാസേന

By

Published : Aug 8, 2021, 7:27 PM IST

മലപ്പുറം: തലയില്‍ കലം കുടുങ്ങിയ രണ്ട് കുട്ടികള്‍ക്ക് രക്ഷകരായി മലപ്പുറം അഗ്നിശമനസേന. മഹാരാഷ്‌ട്ര സ്വദേശിയായ ഒന്നര വയസുകാരൻ അഫ്‌സല്‍, കോഡൂര്‍ സ്വദേശിനി നൈന എന്നിവരുടെ തലയിലാണ് കലം കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം കലത്തിനുള്ളില്‍ തല അകപ്പെടുകയായിരുന്നു.

അഫ്‌സലിനെയാണ് ആദ്യം മലപ്പുറം അഗ്നിരക്ഷാകേന്ദ്രത്തിലെത്തിച്ചത്. പട്ടത്ത് പറമ്പില്‍ വാടകയ്‌ക്ക് താമസിക്കുകയാണ് അഫ്‌സലിന്‍റെ കുടുംബം. ആറ് മണിയോടെയാണ് അഫ്‌സലിന്‍റെ കുടുംബം എത്തിയത്.

എട്ട് മണിയോടെ കോഡൂര്‍ സ്വദേശിനിയായ നൈനയും കുടുംബവും സമാന ആവശ്യത്തിനായി എത്തുകയായിരുന്നു. കട്ടര്‍ ഉപയോഗിച്ചാണ് ഇരുവരുടേയും തലയില്‍ നിന്നും അലൂമിനിയം കലം മുറിച്ച്‌ പുറത്തെടുത്തത്.

Also Read: കണ്ണൂരില്‍ 'വാക്‌സിന്‍ ബോണസ്' ; കൂടുതല്‍ ടെസ്‌റ്റിന് അധികം വാക്‌സിന്‍

ആദ്യം വീട്ടുകാര്‍ കലം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധ്യമാകാതെ വന്നതോടെ അഗ്നിരക്ഷാസേനയെ സമീപിക്കുകയായിരുന്നു. കുട്ടികള്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച്‌ കളിക്കുമ്പോള്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.

ABOUT THE AUTHOR

...view details