മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. പൂക്കോട്ടൂർ പള്ളിമുക്ക് കൊളപ്പറമ്പൻ അബ്‌ദു റഹ്‌മാന്‍റെ വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണ പശുക്കുട്ടിക്കാണ് അഗ്നിരക്ഷാ സേന രക്ഷകരായി മാറിയത്.
കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന - calf
35 അടിയോളം താഴ്‌ചയുള്ളതും 15 അടിയോളം വെള്ളമുള്ളതുമായ കിണറ്റിലേക്കാണ് പശുക്കുട്ടി വീണത്.
![കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന മലപ്പുറം മലപ്പുറം വാർത്തകൾ കിണറ്റിൽ വീണ പശുക്കുട്ടി രക്ഷകരായി അഗ്നിരക്ഷാ സേന അഗ്നിരക്ഷാ സേന മഞ്ചേരി അഗ്നിരക്ഷാ സേന malappuram malappuram news fire force cow calf calf fell into well](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9691261-thumbnail-3x2-cow.jpg)
കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
കിണറ്റിൽ വീണ പശുക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന
35 അടിയോളം താഴ്‌ചയുള്ളതും 15 അടിയോളം വെള്ളമുള്ളതുമായ കിണറ്റിലേക്കാണ് പശുക്കുട്ടി വീണത്. അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും സേനാംഗങ്ങൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ.എം. അബ്‌ദു റഫീഖാണ് കിണറ്റിൽ ഇറങ്ങി ഹോസ്, റോപ്പ് എന്നിവ ഉപയോഗിച്ച് മറ്റ് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ പശുക്കുട്ടിയെ പുറത്തെടുത്തത്.
മഞ്ചേരി അഗ്നിരക്ഷാ സേനയിലെ അസിസ്‌റ്റന്‍റ് സ്‌റ്റേഷൻ ഓഫീസർ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Last Updated : Nov 28, 2020, 11:04 AM IST