കേരളം

kerala

ETV Bharat / state

നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ അണുനശീകരണം നടത്തി - സി എൻ ജി റോഡ്

ബസ് സ്‌റ്റാൻഡ്, മത്സ്യ- മാംസ മാർക്കറ്റുകളിലാണ് അണുനശീകരണം നടത്തിയത്.

fire force disinfection the muncipality  നിലമ്പൂർ മുനിസിപാലിറ്റി  സി എൻ ജി റോഡ്  വീട്ടികുത്ത് റോഡ്
നിലമ്പൂർ മുനിസിപാലിറ്റിയിൽ അഗ്നിശമന സേന അണുനശീകരണം നടത്തി

By

Published : Jul 26, 2020, 4:53 PM IST

Updated : Jul 26, 2020, 9:57 PM IST

മലപ്പുറം: നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ മത്സ്യ മാർക്കറ്റുകളിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അഗ്നിശമന സേന അണുനശീകരണ നടത്തി. ചന്തക്കുന്ന് മത്സ്യ - മാംസ മാർക്കറ്റ്, ചന്തക്കുന്ന് ബസ് സ്‌റ്റാൻഡ്, സി എൻ ജി റോഡ്, പുതിയ ബസ് സ്‌റ്റാൻഡ്, വീട്ടികുത്ത് റോഡ്, വീട്ടികുത്ത് റോഡിലെ മത്സ്യ -മാംസ മാർക്കറ്റ് എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. കൊവിഡ് വ്യാപനം മൂലം മുൻസിപ്പാലിറ്റി കണ്ടെയ്ൻ‌മെന്‍റ് സോൺ ആയി പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച പൊതുസ്ഥലങ്ങൾ അണുനശീകരണം നടത്തുന്നതിന് തീരുമാനിച്ചിരുന്നു. സ്‌റ്റേഷൻ ഓഫീസർ എം. അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം. നിസാമുദ്ധീൻ, വൈ.പി. ഷറഫുദീൻ, ഐ. അബ്‌ദുള്ള, എ.കെ. ബിപുൽ എന്നിവർ നേതൃത്വം നല്‍കി.

നിലമ്പൂർ മുനിസിപാലിറ്റിയിൽ അഗ്നിശമന സേന അണുനശീകരണം നടത്തി
Last Updated : Jul 26, 2020, 9:57 PM IST

ABOUT THE AUTHOR

...view details