കേരളം

kerala

ETV Bharat / state

തീരദേശ മേഖലയിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; സമാധാനയോഗങ്ങൾ പാഴാകുന്നു - മലപ്പുറം

ബുധനാഴ്‌ച പുലർച്ചെ പറവണ്ണ പുത്തങ്ങാടിയിൽ ഒരു ഓട്ടോയും മൂന്ന് ബൈക്കുകളുമാണ് അഗ്നിക്കിരയാക്കിയത്. സിപിഎം പ്രാദേശിക നേതാക്കളുടെ വാക്കുകളിൽ പ്രചോദനം ഉൾകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് മുസ്ലീം ലീഗ്

തീരദേശ മേഖലയിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

By

Published : Jul 4, 2019, 3:29 AM IST

Updated : Jul 4, 2019, 6:44 AM IST

മലപ്പുറം: തീരദേശമേഖലയിൽ വാഹനങ്ങൾ തീവച്ച് നശിപ്പിക്കുന്ന പ്രവണത തുടരുന്നു. ബുധനാഴ്‌ച പുലർച്ചെ പറവണ്ണ പുത്തങ്ങാടിയിൽ ഒരു ഓട്ടോയും മൂന്ന് ബൈക്കുകളുമാണ് അഗ്നിക്കിരയാക്കിയത്. ശബ്ദം കേട്ട് ആളുകൾ ഉണർന്നതിനാൽ വാഹനങ്ങൾ തീവെക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെട്ടു. ലീഗ് പ്രവർത്തകരുടെ നാല് വാഹനങ്ങളാണ് കത്തിച്ചത്. രണ്ടു വാഹനങ്ങൾ പെട്രോൾ ഒഴിച്ച നിലയിലായിരുന്നു.

തീരദേശ മേഖലയിൽ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു; സമാധാനയോഗങ്ങൾ പാഴാകുന്നു

പുത്തങ്ങാടി സ്വദേശി ചേക്കാമാടത്ത് അബുബക്കറിന്‍റെ ഓട്ടോയും സ്കൂട്ടറും, കൂട്ടാത്ത് ഫാറൂഖിന്‍റെ പൾസർ മോട്ടോർ ബൈക്ക്, കൂട്ടാത്ത് അജാസിന്‍റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് എന്നിവയാണ് സാമൂഹ്യവിരുദ്ധർ അഗ്നിക്കിരയാക്കിയത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെയാണ് വാഹനങ്ങൾ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ തീയണക്കാൻ ശ്രമിച്ചെങ്കിലും ഒട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. മറ്റൊരു ഓട്ടോയും ബൈക്കും തീവെക്കാൻ ശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ അക്രമിസംഘം ഓടി രക്ഷപ്പെടുകയായിരുന്നു.

സിപിഎം പ്രാദേശിക നേതാക്കളുടെ വാക്കുകളിൽ പ്രചോദനം ഉൾകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് മുസ്ലീം ലീഗ് തിരൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ പറഞ്ഞു. തീരദേശമേഖലയിൽ സമാധാന ശ്രമങ്ങൾ ഒരു ഭാഗത്ത് സജീവമാകുമ്പോഴാണ് അക്രമങ്ങളും നടക്കുന്നത്. ഇത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. തീരദേശ സമാധാനയോഗങ്ങൾ മുറപോലെ ചേരുന്നുണ്ടെങ്കിലും അക്രമത്തിനും കൊള്ളിവെപ്പിനും അറുതിയായിട്ടില്ല എന്നതാണ് നിലവിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

Last Updated : Jul 4, 2019, 6:44 AM IST

ABOUT THE AUTHOR

...view details