മലപ്പുറം: കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ വീണ്ടും കത്തി നശിച്ചു. പൊലീസ് സ്റ്റേഷന് സമീപം ആശുപത്രി പടി എടച്ചലം റോഡിലുള്ള ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കസ്റ്റഡി വാഹനങ്ങളാണ് കത്തിനശിച്ചത്.
കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനങ്ങൾ വീണ്ടും കത്തി നശിച്ചു - kuttippuram
വാഹനങ്ങൾ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനങ്ങൾ ഉന്നതാധികാരികള്‍ക്ക് പരാതി നൽകിയിരുന്നു

ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാരുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തിരൂരിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ എത്തിച്ചു. നിരവധി കസ്റ്റഡി വാഹനങ്ങൾ ഇതിനോടകം കത്തി നശിച്ചു. നൂറു കണക്കിന് വാഹനങ്ങളാണ് ജനവാസ മേഖലയോട് ചേർന്ന ഈ പ്രദേശത്ത് സൂക്ഷിച്ചിട്ടുള്ളത്.
അടിക്കടി വാഹനങ്ങൾ കത്തി നശിക്കുന്നത് ഈ മേഖലയിലെ ജനങ്ങൾക്ക് ഭീക്ഷണിയാകുന്നതിനെ തുടർന്ന് വാഹനങ്ങൾ ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ ജനങ്ങൾ ഉന്നതാധികാരികള്‍ക്ക് പരാതി നൽകിയിരുന്നു.