കേരളം

kerala

ETV Bharat / state

മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീ പിടിത്തം - മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീ പിടിത്തം

കനത്ത കാറ്റുമൂലം തീ അതിവേഗം പടർന്നു പിടിച്ചു. തോട്ടം ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും കനത്ത ചൂടും കാറ്റും മൂലം തീ നിയന്ത്രണ വിധേയമാക്കാനായില്ല

Fire breaks out at Munderi seed farm  മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീ പിടിത്തം  കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു
മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ തീ പിടിത്തം

By

Published : Apr 29, 2021, 4:29 AM IST

മലപ്പുറം: മുണ്ടേരി വിത്ത് കൃഷിത്തോട്ടത്തിൽ മരങ്ങൾക്ക് തീപിടിച്ചു. ഫാമിലെ മാളകം ഭാഗത്ത്‌ ചാലിയാർ പുഴയുടെ തീരത്ത് കഴിഞ്ഞ പ്രളയത്തിൽ വന്ന് അടിഞ്ഞുകൂടിയ ഉണങ്ങിയ മരങ്ങൾക്കാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പടർന്നത്. കനത്ത കാറ്റുമൂലം തീ അതിവേഗം പടർന്നു പിടിച്ചു. തോട്ടം ജീവനക്കാർ തീയണക്കാൻ ശ്രമിച്ചെങ്കിലും കനത്ത ചൂടും കാറ്റും മൂലം തീ നിയന്ത്രണ വിധേയമാക്കാനായില്ല.

തുടർന്ന് നിലമ്പൂർ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ എം അബ്ദുൽഗഫൂറിന്‍റെ നേതൃത്വത്തിൽ സീനിയർ ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർ കെ യൂസഫലി, ഫയർ ആന്‍റ് റെസ്ക്യൂ ഓഫീസർമാരായ എം വി അനൂപ്, കെപി അമീറുദ്ധീൻ,വി. സലീം, ടി കെ. നിഷാന്ത്, എം നിസാമുദ്ദീൻ, എസ്. വിജയകുമാർ, വിപി നിഷാദ്, കെ.മനേഷ്, സിവിൽ ഡിഫൻസ് വോളണ്ടിയർ അബ്ദുൽസലാം പോത്തുകല്ല് എന്നിവരും വിത്ത് കൃഷി തോട്ടത്തിലെ ജീവനക്കാരും ചേർന്ന് മണിക്കൂറുകൾ പ്രയത്നിച്ചാണ് തീയണച്ചത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details