കേരളം

kerala

ETV Bharat / state

മൂത്തേടം ബാലംകുളം ചോളമുണ്ടയിൽ വൻ തീപിടുത്തം; ഗൃഹനാഥൻ മരിച്ചു - Fire breaks out

ചോളമുണ്ട പൊറ്റയിൽ അലവിണ്ണി (80) ആണ് മരിച്ചത്. തീപിടിത്തത്തിൽ റബർ, തെങ്ങ്, കശുമാവ് ഉൾപ്പെടെ ആറേക്കറോളം കൃഷിഭൂമി കത്തി നശിച്ചു.

മലപ്പുറം  മൂത്തേടം ബാലംകുളം ചോളമുണ്ട  വൻ തീപിടുത്തം  ഗൃഹനാഥൻ മരിച്ചു  Fire breaks out  Malappuram
മൂത്തേടം ബാലംകുളം ചോളമുണ്ടയിൽ വൻ തീപിടുത്തം; ഗൃഹനാഥൻ മരിച്ചു

By

Published : Mar 18, 2020, 5:47 PM IST

മലപ്പുറം:മൂത്തേടം ബാലംകുളം ചോളമുണ്ടയിൽ വൻ തീപിടിത്തം. തീ അണക്കുന്നതിനിടയിൽ ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചോളമുണ്ട പൊറ്റയിൽ അലവിണ്ണി (80) ആണ് മരിച്ചത്. ബുധനാഴ്ച്ച 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റബർ, തെങ്ങ്, കശുമാവ് ഉൾപ്പെടെ ആറേക്കറോളം കൃഷിഭൂമി കത്തി നശിച്ചു. ഫയർ ഫോഴ്സും തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.

മൂത്തേടം ബാലംകുളം ചോളമുണ്ടയിൽ വൻ തീപിടുത്തം; ഗൃഹനാഥൻ മരിച്ചു

അലവിണ്ണിയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .ഫാത്തിമയാണ് ഭാര്യ. , മുഹമ്മദ് മൂസ, കരീം, ഷംസുദ്ദീൻ, സിദ്ദിഖ് എന്നിവർ മക്കളാണ്.

ABOUT THE AUTHOR

...view details