മലപ്പുറം: വേനല്‍ അടുത്തതോടെ നിലമ്പൂര്‍ മേഖലയില്‍ തീപിടിത്തം വ്യാപകമാകുന്നു. എടവണ്ണയിലെ പന്തീരായിരം വനമേഖലയിൽ 15 ദിവസത്തിനിടെ ചെറുതും വലുതുമായ ഏഴ് തീപിടിത്തങ്ങളാണുണ്ടായത്. കഴിഞ്ഞ ഞായറാഴ്‌ച ആര്യവല്ലിക്കാവിലും ചക്കാലക്കുത്ത് ആയുർവേദ ആശുപത്രിക്ക് സമീപവും തീപിടിത്തമുണ്ടായി. ഈ വർഷം മാത്രം 46ലധികം തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
വേനല്‍ കടുത്തു; തീപിടിത്തം വ്യാപകം - ആര്യവല്ലിക്കാവ്
ഈ വർഷം മാത്രം 46ലധികം തീപിടിത്തങ്ങളാണ് നിലമ്പൂര്‍ മേഖലയില്‍ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
വേനല്‍ കടുത്തു; തീപിടിത്തം വ്യാപകം
കാട്ടുതീ തടയാൻ ലക്ഷങ്ങൾ ചെലവഴിച്ച് വനംവകുപ്പ് ഫയർ ലൈൻ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ലെന്നാണ് ആരോപണം. റബർ തോട്ടങ്ങളിലും ഇതിനകം നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. വന സംരക്ഷണത്തിനായി വനം വകുപ്പില്‍ കൂടുതൽ അംഗങ്ങളെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.