കേരളം

kerala

ETV Bharat / state

ആര്യവല്ലിക്കാവിൽ തീപിടിത്തം; രണ്ട് ഹെക്‌ടറോളം വനം കത്തിനശിച്ചു - ആര്യവല്ലിക്കാവ് റിസർവ് ഫോറസ്റ്റ്

പുല്ലും അടിക്കാടുകളും കത്തിനശിച്ചു

ആര്യവല്ലിക്കാവ് തീപിടിത്തം  arayavallikkavu fire  fire attack arayavallikkavu  ആര്യവല്ലിക്കാവ് റിസർവ് ഫോറസ്റ്റ്  നിലമ്പൂർ അഗ്നിശമന സേനാംഗങ്ങൾ
ആര്യവല്ലിക്കാവിൽ തീപിടിത്തം

By

Published : Mar 8, 2020, 4:50 PM IST

മലപ്പുറം: നിലമ്പൂരില്‍ ആര്യവല്ലിക്കാവ് റിസർവ് ഫോറസ്റ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് രണ്ട് ഹെക്‌ടറോളം വനപ്രദേശത്തെ പുല്ലും അടിക്കാടുകളും കത്തിനശിച്ചു. നിലമ്പൂർ അഗ്നിശമന സേനാംഗങ്ങളും വനംവകുപ്പ് ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

ശക്തമായ കാറ്റുണ്ടായിരുന്നതിനാൽ വനത്തിനടുത്തുള്ള വീടുകളിലേക്ക് തീ വ്യാപിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും കൃത്യസമയത്ത് തീയണക്കാനായതിനാൽ തീ വ്യാപിക്കുന്നത് തടയാനായി. സ്റ്റേഷൻ ഓഫീസർ എം.അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.

ABOUT THE AUTHOR

...view details