മലപ്പുറത്ത് ഫർണിച്ചർ നിര്‍മാണ കേന്ദ്രത്തില്‍ വൻ തീപിടിത്തം - മലപ്പുറം
വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30 നാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപയാമില്ല.
മലപ്പുറത്ത് ഫർണിച്ചർ നിര്‍മാണ കേന്ദ്രത്തില്‍ വൻ തീപിടിത്തം
മലപ്പുറം:ഹാജിയാർപള്ളി മുതുവത്തുമ്മൽ പറമ്പിലെ ഫർണിച്ചർ നിര്‍മാണ കേന്ദ്രത്തില്‍ വൻ തീപിടിത്തം. വെള്ളിയാഴ്‌ച പുലര്‍ച്ചെ 2.30നാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപയാമില്ല. മലപ്പുറത്ത് നിന്ന് നാല് ഫയര്‍ യൂണിറ്റുകളെത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. വീടുകളുടെ സമീപപ്രദേശത്താണ് ഫർണിച്ചർ നിര്‍മാണ കേന്ദ്രം സ്ഥിതിചെയ്‌തിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് വിവരം. ജില്ലാ പൊലീസിന്‍റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.