മലപ്പുറം:നിലമ്പൂര്‍ ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ചെരുപ്പുകടയുടെ ഗോഡൗണിന് തീപിടിച്ചു. ചെവ്വാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പുകള്‍, കമ്പ്യൂട്ടര്‍, കൂളര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചു. ചന്തക്കുന്നിൽ കാഞ്ഞിരകുണ്ടൻ യൂനുസിന്‍റെ പെ പെ ഷൂ മാർട്ട് എന്ന കടയുടെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
നിലമ്പൂരില്‍ ചെരുപ്പുകടയുടെ ഗോഡൗണില്‍ തീപിടിത്തം - fire accident
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
നിലമ്പൂരില്‍ ചെരുപ്പുകടയുടെ ഗോഡൗണിന് തീപിടിച്ചു
നിലമ്പൂര്‍ അഗ്നിശമന സേനയെത്തി തീയണച്ചു. കടയ്‌ക്ക് സമീപമുണ്ടായിരുന്ന ആശുപത്രിയിലെ രോഗികളേയും ജീവനക്കാരേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
Last Updated : Jul 21, 2020, 12:42 PM IST