മലപ്പുറം: ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നിലമ്പൂർ സ്വദേശിയായ യുവാവ് മൂന്ന് വർഷം മുമ്പ് 2 ലക്ഷം രൂപയുടെ ചിട്ടിയിൽ ചേർന്നിരുന്നു. 20 മാസമായിരുന്നു കാലാവധി. എന്നാൽ, കാലവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ ഓരോ കാരണങ്ങൾ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
ധനകോടി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് - പണം തട്ടിപ്പ് കേസ്
2 ലക്ഷം രൂപ ചിട്ടിയിൽ ചേർന്ന യുവാവിന്‍റെ പണം കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ലെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി.
പിന്നീട് പലതവണ സ്ഥാപനത്തിൽ കയറിയിറങ്ങിയപ്പോൾ ഒരു ലക്ഷം രൂപ തിരിച്ചു നൽകി. ബാക്കി തുക തിരിച്ചുനൽകിയില്ലെന്നാരോപിച്ച് യുവാവ് പൊലീസിൽ പരാതി നൽകി. തുടർന്ന്, സ്ഥാപനത്തിൻ്റെ സിഎംഒ, എംഡി, സീനിയർ മാനേജർ, മാനേജർ എന്നിവരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.
സീനിയർ മാനേജർ, മാനേജർ എന്നിവരെ സിഐ പി വിഷ്‌ണുവിൻ്റെ നിർദേശ പ്രകാരം എസ്ഐ തോമസ് കുട്ടി ജോസഫ് ഇന്ന് അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ തുടങ്ങിയ സ്റ്റേഷനുകളിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതൽ ആളുകൾ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധക്കുന്നുണ്ട്.