കേരളം

kerala

ETV Bharat / state

വനംവകുപ്പിലെ ഫീൽഡ് സ്റ്റാഫ് കരിദിനാചരണം നടത്തി - ഫീൽഡ് സ്റ്റാഫ്

കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന സർക്കാർ ഉത്തരവ് വനംവകുപ്പിൽ ഫീൽഡ് സ്റ്റാഫിന് നടപ്പിലാക്കാത്ത വകുപ്പിന്‍റെ നിലപാടിനെതിരെയാണ് പ്രതിഷേധം.

Field staff at the forest department protest  വനംവകുപ്പ്  കരിദിനം  ഫീൽഡ് സ്റ്റാഫ്  കൊവിഡ്-19
വനംവകുപ്പിൽ ഫീൽഡ് സ്റ്റാഫ് കരിദിനാചരണം നടത്തി

By

Published : Jul 30, 2020, 4:34 AM IST

മലപ്പുറം: വനംവകുപ്പിൽ ഫീൽഡ് സ്റ്റാഫ് കരിദിനാചരണം നടത്തി. കൊവിഡ്-19 പടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരായാൽ മതിയെന്ന സർക്കാർ ഉത്തരവ് വനംവകുപ്പിൽ ഫീൽഡ് സ്റ്റാഫിന് നടപ്പിലാക്കാത്ത വകുപ്പിന്‍റെ നിലപാടിനെതിരെയാണ് പ്രതിഷേധം.

കേരള ഫോറസ്റ്റ് പ്രാട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കി. ഇതര യൂണിഫോം സർവീസുകളായ പൊലീസ്, ഫയർഫോഴ്സ് എന്നിവയിൽ ഈ ഉത്തരവ് നടപ്പിലാക്കിയെന്നും എത്രയും പെട്ടെന്ന് വനം വകുപ്പിലും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും കെ.എഫ്.പി.എസ്.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ തല ഉദ്ഘാടനം അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിൽ ജില്ലാ പ്രസിഡന്‍റ് എ.കെ രമേശൻ നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details