മലപ്പുറം:മദ്യ ലഹരിയിൽ പതിനേഴുകാരനായ മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് പിടിയിൽ. തിരുവാലിയില്‍ പുന്നപ്പാല കുന്നുമ്മൽ ഹൗസിൽ സുരേഷ് കുമാറാണ് വണ്ടൂർ പൊലീസിൻ്റെ പിടിയിലായത്. ഇന്നലെ അഞ്ച് മണിയോടെയാണ് സംഭവം.
സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേഷ് ഭാര്യയും മക്കളുമായി കലഹിക്കുക പതിവാണ്. കത്തി ഉപയോഗിച്ചാണ് മകൻ്റെ തലയിൽ വെട്ടിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകൻ്റെ തലയിൽ പന്ത്രണ്ടോളം തുന്നുകളുണ്ട്. പരിക്ക് ഗുരുതരമല്ല.