മലപ്പുറം: കൊവിഡ് കാലത്തെ മുൻനിര പോരാളികളാണ് ആരോഗ്യ പ്രവർത്തകർ. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും സമയം കണ്ടെത്തി കൃഷിയില്‍ സജീവമാകുകയാണ് തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി ഡോക്ടര്‍ റാഷിദും കുടുംബവും. വീടിനോട് ചേർന്ന ഒന്നര ഏക്കറിലാണ് സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി റാഷിദും കുടുംബവും കൃഷി ചെയ്യുന്നത്. ചീര, വെണ്ട, ചിരങ്ങ, മുളക്, മത്തന്‍, പടവലങ, വഴുതന, തക്കാളി, കയ്പ്പ, വെള്ളരി, വിവിധയിനം പയർ, വിവിധ തരം വാഴ, കൂടാതെ കപ്പ, ചേന, ചേമ്പ്, മഞ്ഞള്‍, കൂര്‍ക്ക, ഇഞ്ചി, കൂവ, പൈനാപ്പിള്‍, റംബുട്ടാന്‍ കൂടാതെ വിവിധ ഇനം മത്സ്യകൃഷിയും ഡോക്‌ടർ കുടുംബം പരിപാലിക്കുന്നുണ്ട്.
ഇവർക്ക് കൃഷി ജീവിതമാണ്; കൊവിഡ് കാലത്തെ യഥാർഥ പോരാളികൾ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് ഡോക്ടര്‍ റാഷിദിന്‍റെ കൃഷി.
ഇവർക്ക് കൃഷി ജീവിതമാണ്: കൊവിഡ് കാലത്തെ യഥാർഥ പോരാളികൾ
പാലക്കാട് ജില്ലയിലെ കുമ്പിടി ഹെല്‍ത്ത് സെന്‍ററില്‍ ഓര്‍ത്തോ വിഭാഗം ഡോക്ടറായ റാഷിദും ഭാര്യ ഡോക്ടര്‍ നജ്‌ലയുമാണ് കൃഷിയെ ജീവിത ഭാഗമാക്കിയ ദമ്പതികൾ. പിതാവ് എം.പി ചെറിയാപ്പു, മാതാവ് ബീവി, സഹോദരങ്ങളായ ഷാക്കിര്‍, ശബീര്‍ എന്നിവര്‍ ഡോക്‌ടർ ദമ്പതികൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. സുഭിക്ഷ കേരളം പദ്ധതി എല്ലാവരും പ്രയോജനപ്പെടുത്തി ഒറ്റക്കെട്ടായി കൃഷിയിലേക്ക് ഇറങ്ങിയാല്‍ കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമെന്ന് എം.പി ചെറിയാപ്പു പറയുന്നു.
Last Updated : Jul 31, 2020, 5:42 PM IST