കേരളം

kerala

ETV Bharat / state

ക്ഷീരകർഷകർ പ്രതിസന്ധിയിൽ

ജനതാ കർഫ്യു ദിവസമായ ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയും സംഭരിച്ച പാൽ വിൽക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്‌ച പാൽ സംഭരിക്കേണ്ടെന്ന് മിൽമ തീരുമാനിച്ചത്.

കൊറോണ, ക്ഷീരകർഷകരുടെ നടുവൊടിച്ചു  പ്രതിസന്ധിയിൽ  ക്ഷീരകർഷകർ  milma  farmers  crisis
കൊവിഡ് 19 : ക്ഷീരകർഷകർ പ്രതിസന്ധിയിൽ

By

Published : Mar 24, 2020, 6:07 PM IST

മലപ്പുറം:കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. നിലമ്പൂർ മേഖലയിൽ മിൽമ പാൽ സംഭരിച്ചില്ല. ഇതോടെ കർഷകർക്ക് 13 ലക്ഷത്തിൻ്റെ നഷ്‌ടം. ദിവസേന രണ്ടു തവണയാണ് മിൽമ കർഷകരിൽ നിന്നും പാൽ ശേഖരിക്കുന്നത്. ജനതാ കർഫ്യു ദിവസമായ ഞായറാഴ്ച്ചയും, തിങ്കളാഴ്ച്ചയും സംഭരിച്ച പാൽ വിൽക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ചൊവ്വാഴ്‌ച പാൽ സംഭരിക്കേണ്ടെന്ന് മിൽമ തീരുമാനിച്ചത്. ക്ഷീരകർഷകർക്ക് മിൽമയുടെ തീരുമാനം കനത്ത തിരിച്ചടിയാണ്.

കൊവിഡ് 19 : ക്ഷീരകർഷകർ പ്രതിസന്ധിയിൽ

മലബാർ മേഖലയിൽ മാത്രം 6 ലക്ഷം ലിറ്റർ പാലാണ് മിൽമയുടെ സംഭരണ കേന്ദ്രത്തിൽ കെട്ടി കിടക്കുന്നത്. ജില്ലയിൽ 235 ക്ഷീരസംഘങ്ങളാണുള്ളത്. ഇതിൽ 130 ക്ഷീരസംഘങ്ങളും നിലമ്പൂർ മേഖലയിലാണ്. കർഷകന് ഒരു ലിറ്റർ പാലിന് ശരാശരി 39 രൂപയാണ് ലഭിക്കുന്നത്. നിലമ്പൂർ മേഖലയിൽ കാലി വളർത്തലിലൂടെ നൂറുകണക്കിന് കുടുംബങ്ങളാണ് ഉപജീവനം നടത്തുന്നത്.

മിൽമ പാൽ സംഭരിക്കുന്നത് നിറുത്തിയാൽ കർഷകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടി വരും. കൂടുതൽ പാൽ എത്തിയാൽ അത് വിറ്റൊഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മിൽമയും

ABOUT THE AUTHOR

...view details