കേരളം

kerala

ETV Bharat / state

ദുരൂഹതയെന്ന് കുടുംബം ; സഹോദര വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന - മലപ്പുറം വാര്‍ത്ത

സഹോദരന്‍ മുഹമ്മദിന്‍റെ വീട്ടില്‍ ജൂലൈ 31ന് അസീസിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം  മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന  സഹോദര വീട്ടില്‍ ഒരു മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം  സഹോദരന്‍ മുഹമ്മദിന്‍റെ വീട്ടില്‍ വെച്ച് മരണം  ചേളാരി സ്വദേശിയായ അബ്‌ദുല്‍ അസീസിന്‍റെ മൃതദേഹം  Family says mystery in death  Exhumation of body of deceased a month ago at brother's house  മലപ്പുറം വാര്‍ത്ത  malappuram news
മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം: സഹോദര വീട്ടില്‍ ഒരു മാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന

By

Published : Aug 30, 2021, 9:43 PM IST

Updated : Aug 30, 2021, 10:14 PM IST

മലപ്പുറം : ദുരൂഹതയുണ്ടെന്ന് ഭാര്യയും മക്കളും പരാതിയുയര്‍ത്തിയതോടെ ഒരുമാസം മുന്‍പ് മരിച്ചയാളുടെ മൃതദേഹം ഖബറിടത്തില്‍ നിന്നും പുറത്തെടുത്ത് പരിശോധനയ്‌ക്ക് വിധേയമാക്കി.

സഹോദര വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന

ചേളാരി സ്വദേശിയായ അബ്‌ദുള്‍ അസീസിന്‍റെ മൃതദേഹമാണ് തിരൂർ സബ് കലക്‌ടറുടെ നേതൃത്വത്തിൽ പുറത്തെടുത്തത്.

താഴെ ചേളാരി ഖബർസ്ഥാനിൽ നിന്ന് തിങ്കളാഴ്‌ച രാവിലെ പുറത്തെടുത്ത മൃതദേഹം, ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, കൂടുതൽ പരിശോധനകള്‍ക്കും പോസ്റ്റുമോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ALSO READ:നെടുമങ്ങാട് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു ; തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്ക്

സഹോദരന്‍ മുഹമ്മദിന്‍റെ വീട്ടില്‍ വച്ച് ജൂലൈ 31നാണ് അസീസ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യയും മക്കളും ഉൾപ്പെടെയുള്ളവർ സഹോദരനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

വർഷങ്ങളായി സഹോദരനും അസീസും തമ്മില്‍ സ്വത്തുതർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. മരിച്ച ആളുടെ സ്വത്തുവകകൾ ഭാര്യയും കുട്ടികളും അറിയാതെ കൈമാറ്റം ചെയ്തു.

ഇയാളെ കുടുംബത്തില്‍ നിന്നും അകറ്റാൻ ശ്രമിച്ചു. മരണ വിവരം മറച്ചുവച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളും പരാതിയിലുണ്ട്.

Last Updated : Aug 30, 2021, 10:14 PM IST

ABOUT THE AUTHOR

...view details