കേരളം

kerala

ETV Bharat / state

പൊന്നാനിയില്‍ വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് പിന്നില്‍ അവയവ മാഫിയയെന്ന് കുടുംബം - organ mafia

അവയവ മാഫിയയാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം.

പൊന്നാനിയില്‍ ബൈക്ക് അപകടം  മലപ്പുറം  അവയവ മാഫിയ  accident case
ബൈക്ക് അപകടം

By

Published : Dec 16, 2019, 7:44 PM IST

Updated : Dec 17, 2019, 2:39 AM IST

മലപ്പുറം:പൊന്നാനി പെരുമ്പടപ്പയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. സംഭവത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലും രംഗത്തെത്തി. സംഭവത്തില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലോക്കല്‍ പൊലീസില്‍ നിന്നും കഴിഞ്ഞാഴ്ചയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ച സംഭവത്തിന് പിന്നില്‍ അവയവ മാഫിയയെന്ന് കുടുംബം

അവയവ മാഫിയയാണ് അപകടത്തിന് പിന്നിലെന്നാണ് ആരോപണം. മൂന്ന് വര്‍ഷം മുമ്പായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഇതൊരു അപകട മരണമാണെന്ന കണ്ടെത്തലോടെ പെരുമ്പടപ്പ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ അപകട സമയത്ത് ശരീരത്തില്‍ ഇല്ലാതിരുന്ന മുറിവുകള്‍ പിന്നീട് കണ്ടെത്തിയതോടെയാണ് വിദ്യാര്‍ഥികളുടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്.

ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളും അപകട സമയത്തും മരണ ശേഷവും എടുത്ത ചിത്രങ്ങളുടെ വൈരുദ്ധ്യവും സംശയം വര്‍ധിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നജ്‌മദ്ദീന്‍ മൂന്ന് ദിവസത്തിന് ശേഷമാണ് മരണപ്പെടുന്നത്. ഈ സമയത്ത് കഴുത്തിലും വയറിന്‍റെ ഇരുവശങ്ങളിലുമായി എട്ട് ഇടങ്ങളില്‍ ശാസ്ത്രക്രീയ നടത്തിയിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. സമാന രീതിയില്‍ ഒപ്പമുണ്ടായിരുന്ന വാഹിദിന്‍റെ കൈകളിലും കഴുത്തിലും പാടുകള്‍ ഉണ്ടായിരുന്നു. അപകടം ഉണ്ടായ ശേഷം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നജ്‌മദ്ദീന്‍റെ പിതാവ് ഉസ്‌മാന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Last Updated : Dec 17, 2019, 2:39 AM IST

ABOUT THE AUTHOR

...view details