മലപ്പുറം:വേങ്ങര മുൻ എംഎൽഎ കെ.എൻ.എ ഖാദറിന്‍റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ ശബ്‌ദസന്ദേശം. മറ്റാരുടെയോ ശബ്‌ദത്തിൽ മുൻ എംഎൽഎയുടെ പേരുകൂടി ചേർത്തുള്ള ഇസ്രയേൽ അനുകൂല സന്ദേശമാണ് പ്രചരിക്കുന്നത്. തന്നെ അപമാനിക്കാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും മനഃപൂർവം ചെയ്‌തതാണിതെന്നും ഇതു തയ്യാറാക്കിയവരെയും പ്രചരിപ്പിച്ചവരെയും കണ്ടെത്തി തക്കതായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വേങ്ങര മുൻ എംഎൽഎയുടെ പേരിൽ ഇസ്രയേൽ അനുകൂല വ്യാജ ശബ്‌ദസന്ദേശം - social media
മുൻ എംഎൽഎ കെ.എൻ.എ. ഖാദറിന്‍റേതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ ശബ്‌ദസന്ദേശം പ്രചരിക്കുന്നത്.

വ്യാജ ശബ്‌ദസന്ദേശത്തിനെതിരെ കെ.എൻ.എ. ഖാദർ പരാതി നൽകി