മലപ്പുറം: എടക്കരയില്‍ അറബി മാന്ത്രിക ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. ചുങ്കത്തറ പൂക്കോട്ടുമണ്ണ കപ്പച്ചാലി സുനീര്‍ മന്നാനിയാണ് അറസ്റ്റിലായത്. മുണ്ടേരി സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജ സിദ്ധൻ അറസ്റ്റില്‍ - മാന്ത്രിക ചികിത്സയുടെ മറവില്‍ പീഡനം; വ്യാജ സിദ്ധൻ അറസ്റ്റില്‍
മൂന്ന് വർഷത്തിലധികമായി ഇയാൾ അറബി മാന്ത്രിക ചികിത്സ നടത്തിവരികയാണ്.
2017 ല്‍ മുണ്ടേരിയിലും 2018 ല്‍ ഏര്‍വാടിയിലും വച്ച് യുവതിയെ പലതവണ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. ചികിത്സക്കെന്ന പേരില്‍ പണവും ആഭരണങ്ങളും ഇയാള്‍ തട്ടിയെടുത്തിരുന്നു. എന്നാല്‍ പിന്നീട് യുവതി പണവും ആഭരണങ്ങളും തിരികെ വാങ്ങി. ചികിത്സയുടെ മറവില്‍ ഇയാൾ അഞ്ചിലേറെ സ്ത്രീകളെ പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവരാരും തന്നെ പരാതി നല്‍കിയിട്ടില്ല. കണ്ണൂര്‍, തലശേരി എന്നിവിടങ്ങളിലുള്ള നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിനും പീഡനത്തിനും ഇരയായതായും സൂചനയുണ്ട്.
പോത്തുകല്‍, കോടാലിപ്പൊയില്‍, ആനപ്പാറ എന്നിവിടങ്ങളില്‍ മദ്രസ അധ്യാപകനായി ഇയാൾ പ്രവർത്തിച്ചിരുന്നു. പിന്നീട് വിദേശത്തായിരുന്നു. വിദേശത്ത് നിന്ന് മടങ്ങി എത്തിയ ശേഷമാണ് ഏര്‍വാടിയില്‍ അറബി മാന്ത്രിക ചികിത്സ തുടങ്ങുന്നത്. മുനീര്‍ മന്നാനി, കറാമത്ത് ഉസ്താദ് എന്നീ പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
TAGGED:
fake treatment rape