വ്യാജവാറ്റ്; യുവാവ് അറസ്റ്റിൽ - vandoor police
വണ്ടൂർ കാരാട് കൂമഞ്ചേരി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്
![വ്യാജവാറ്റ്; യുവാവ് അറസ്റ്റിൽ വ്യാജ വാറ്റ് വിൽപ്പന വണ്ടൂർ പോലീസ് vandoor police deepu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7293358-201-7293358-1590071096986.jpg)
മലപ്പുറം: വണ്ടൂരിൽ വ്യാജ വാറ്റ് വിൽപ്പന പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ കാരാട് കൂമഞ്ചേരി ദീപുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ദീപു അറസ്‌റ്റിലായത്. കുറ്റിയിലിന് സമീപമുള്ള റബ്ബർ തോട്ടത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. റബ്ബർ തോട്ടത്തിന്‍റെ നോട്ടക്കാരനായ ദീപുവിന്‍റെ കെട്ടിടത്തിലെ അടുക്കളയിലാണ് ചാരായം വാറ്റിയിരുന്നത്. ഇയാളിൽ നിന്നും 650 മില്ലി ലിറ്റർ ചാരായവും 5010 രൂപയും പൊലീസ് പിടിച്ചെടുത്തു. എസ് ഐ പി രവി, എസ് സി പി ഓ ഉണ്ണികൃഷ്ണൻ, സി പി ഓ മാരായ ഇ ടി ജയേഷ്, കെ ഇ രാഗേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊവിഡ് പരിശോധനക്ക് ശേഷം പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.