മലപ്പുറം:വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയതിലൂടെ വളാഞ്ചേരി അർമ ലാബ് തട്ടിയത് ലക്ഷങ്ങൾ. കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ ലാബ് അധികൃതർ ഇതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ രേഖകൾ നശിപ്പിച്ചു. എന്നാൽ സൈബർ വിദഗ്ധരുടെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുത്തു. ലാബിൽ 2500 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 2000 പേർക്കും വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. ഒരാളുടെ പരിശോധനക്ക് ഈടാക്കിയത് 2750 രൂപ വീതമാണ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ 45 ലക്ഷത്തോളം രൂപ തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തി. കോഴിക്കോടുള്ള മൈക്രോ ലാബിന്‍റെ പേരിലാണ് അര്‍മ ലാബ് തട്ടിപ്പ് നടത്തിയത്.
വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകി അർമ ലാബ് തട്ടിയത് ലക്ഷങ്ങൾ
ലാബിൽ 2500 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 2000 പേർക്കും വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. ഒരാളുടെ പരിശോധനക്ക് ഈടാക്കിയത് 2750 രൂപ വീതമാണ്
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകള്‍ ശേഖരിച്ച് അയക്കുകയും അവരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അര്‍മ ലാബ് ചെയ്‌തത്. ലാബ് ശേഖരിച്ച 2500 പേരുടെ സാമ്പിളുകളില്‍ കോഴിക്കോട് മൈക്രോ ലാബിലേക്ക് 496 സാമ്പിളുകൾ മാത്രമാണ് ഇവർ അയച്ചത്. ഓഗസ്റ്റ് 16ന് ശേഷം അർമ ലാബിൽനിന്ന് പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ലാബ് നടത്തിപ്പുകാരനായ ഒരാൾ റിമാൻഡിലാണ്. മറ്റുള്ളവർക്ക് കൊവിഡ് ബാധിച്ചതിനാൽ പൊലീസ് നിരീക്ഷണത്തിലാണ്. രോഗം ഭേദമായ ശേഷം ഇവരെ അറസ്റ്റ് ചെയ്യും.