മലപ്പുറം:അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശി ഹസ്‌കര്‍, പുറമണ്ണൂര്‍ സ്വദേശി സിയാദ് എന്നിവരാണ് അറസ്റ്റിലായത്. വളാഞ്ചേരി വലിയകുന്ന് സ്വദേശി ബൈജുവാണ് തട്ടിപ്പിനിരയായത്.
ജൂണ്‍ 27ന് ബൈജുവും അനസ് എന്നയാളും തമ്മില്‍ വാഹനം ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ച് തര്‍ക്കവും അടിപിടിയും ഉണ്ടായി. ഈ കേസ് നിലനില്‍ക്കവേയാണ് ബൈജുവിന്‍റെ നാട്ടുകാരന്‍റെ പരിചയക്കാരായ ഹസ്‌കറും സിയാദും ബൈജുവിനെ സമീപിച്ചത്. പൊലീസില്‍ പിടിപാടുണ്ടെന്നും കേസില്‍ നിന്നൊഴിവാക്കി തരാമെന്നും കേസ് നടത്തിപ്പിനെന്നും പറഞ്ഞ് ബൈജുവില്‍ നിന്ന് ഇരുവരും 1, 27,000 രൂപ വാങ്ങുകയും ചെയ്തു.