കേരളം

kerala

ETV Bharat / state

വ്യാജ ചാരായ വാറ്റ്; മധ്യവയസ്കൻ അറസ്റ്റിൽ - excise arrested one related to illegal liquor in malappuram

നിലമ്പൂർ മയ്യന്താനി സ്വദേശി ഷാജിയാണ് അറസ്റ്റിലായത്

മലപ്പുറം.  malappuram  excise arrested one related to illegal liquor in malappuram  വ്യാജ ചാരായ വാറ്റ്
വ്യാജ ചാരായ വാറ്റ്; മധ്യവയസ്കൻ അറസ്റ്റിൽ

By

Published : Apr 17, 2020, 1:31 PM IST

മലപ്പുറം : വാറ്റുചാരായം നിർമ്മിക്കാനുള്ള വാഷ് വീട്ടിൽ സൂക്ഷിച്ചതിന് ഒരാൾ അറസ്റ്റിൽ. നിലമ്പൂർ മയ്യന്താനി സ്വദേശി ഷാജിയെ(55)യാണ് 33 ലിറ്റർ വാഷ് വീട്ടിൽ സൂക്ഷിച്ചതിന് എക്സൈസ് അറസ്റ്റ് ചെയ്തത്. ജില്ലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഇൻസ്പെക്ടർ കെ.ടി സജിമോന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രത്യേക കൊവിഡ് പരിശോധനക്ക് ശേഷം റിമാന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details