മലപ്പുറം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ കൊവിഡ് സെന്‍റർ ആരംഭിക്കുന്നതിനായി സൗജന്യമായി ആശുപത്രി കെട്ടിടം വിട്ടു നൽകിയ അൽസഫ ആശുപത്രിയുടെ ഉടമകളിൽ നിന്ന് വൻ തുക കെട്ടിട നികുതി ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കാളികാവ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയിലാണ് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി പ്രതിഷേധിച്ചത്.
അമിത കെട്ടിട നികുതി ഈടാക്കിയതായി ആരോപണം; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ - dyfi's protest
അൽസഫ ആശുപത്രിയുടെ ഉടമകളിൽ നിന്ന് വൻ തുക കെട്ടിട നികുതി ഈടാക്കിയ സംഭവത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.
കാളികാവ് അൽസഫ ആശുപത്രിയുടെ ഉടമകളിൽ നിന്ന് കുടിശികയും പലിശയും അടക്കം 36,000 രൂപ കെട്ടിട നികുതിയായി ഈടാക്കിയെന്നാണ് ആരോപണം. 6000 രൂപ മാത്രം നികുതിയുണ്ടായിരുന്ന ആശുപത്രി കെട്ടിടം ഗ്രാമ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും വിട്ട് കൊടുത്തതോടെ കുടിശ്ശികയും പലിശയും അടക്കം ഈടാക്കുകയാണ് പഞ്ചായത്ത് അധികൃതർ ചെയ്‌തത്. ഇതിന് പുറമെ മാലിന്യ പ്ലാന്‍റിന്‍റെ അറ്റ കുറ്റപ്പണിക്ക് അരലക്ഷം രൂപ അദ്ദേഹത്തെ കൊണ്ട് ചെലവഴിപ്പിച്ചതായും ആരോപണമുണ്ട്. അധികൃതരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെയാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.