മലപ്പുറം : നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്താൻ നിശ്ചയിച്ച സഹചര്യത്തിൽ ജി.സി.സി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
പ്രവാസി വിദ്യാർഥികൾക്ക് ജി.സി.സി രാജ്യങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി - NEET
നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷ നൽകി വിദേശ രാജ്യങ്ങളിൽ കഴിയുന്നുണ്ട്.

നീറ്റ് പരീക്ഷക്ക് അപേക്ഷിച്ച പ്രവാസി വിദ്യാർഥികൾക്ക് ജി.സി.സി രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി
നീറ്റ് പരീക്ഷക്ക് അപേക്ഷിച്ച പ്രവാസി വിദ്യാർഥികൾക്ക് ജി.സി.സി രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണം; പി.കെ കുഞ്ഞാലിക്കുട്ടി
നിരവധി വിദ്യാർത്ഥികൾ നീറ്റ് പരീക്ഷക്ക് അപേക്ഷ നൽകി വിദേശ രാജ്യങ്ങളിൽ കഴിയുന്നുണ്ട്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഇവർക്ക് ഇന്ത്യയിൽ വന്ന് പരീക്ഷയെഴുതാനുള്ള സാഹചര്യം ഇപ്പോൾ ഇല്ല. അതുകൊണ്ട് തന്നെ പ്രവാസികളായ വിദ്യാർത്ഥികൾ ഇക്കാര്യത്തിൽ വലിയ ആശങ്കയിലാണ്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും പി.കെ കുഞ്ഞാലിക്കുട്ടി കത്തയച്ചു.