തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വറിന് ഊഷ്മളമായ വരവേല്‍പ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്. കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ മുദ്രാവാക്യ വിളികളോടെ സ്വീകരിച്ചു. പൊന്നാനി പാര്‍ലമെന്‍റ്മണ്ഡലത്തില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് വേണ്ടി യുഡിഎഫ് ഒന്നും ചെയ്തിട്ടില്ലെന്നും മണ്ഡലത്തില്‍ ഇടത് പക്ഷത്തിന് വിജയം അനിവാര്യമാണെന്നും പിവി അന്‍വര്‍ പറഞ്ഞു.
കോളേജുകളിൽ ആവേശം പകർന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വര്‍ - ldf
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെത്തിയ അന്‍വറിന് ഊഷ്മളമായ വരവേല്‍പ്പാണ് വിദ്യാര്‍ത്ഥികള്‍ നല്‍കിയത്.
തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിവി അന്‍വർ
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം ഏറെനേരം ചിലവഴിച്ചാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, എല്‍ഡിഎഫ്, എസ്എഫ്‌ഐ നേതാക്കളും പ്രചരണത്തിൽ പങ്കാളികളായി. പെരുമണ്ണയില്‍ നിന്നാണ് പിവി അന്‍വര്‍ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. എടരിക്കോട്, തെന്നല, നന്നമ്പ്ര, നെടുവ, തിരൂരങ്ങാടി.പരപ്പനങ്ങാടി മേഖലയിലും സ്ഥാനാർഥിയുടെ പര്യടനം നടന്നു.