കേരളം

kerala

ETV Bharat / state

പൊന്നാനിയിൽ പ്രചാരണം കൊഴുപ്പിച്ച് ഇ ടി - ponnani

പൊന്നാനിയിലെ പൗര പ്രമുഖരെ കണ്ട ഇ.ടി വിവിധ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു. പ്രവർത്തകർ ഇത്രയേറെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന സന്ദർഭം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് ഇ.ടി പറഞ്ഞു.

ഇ.ടി മുഹമ്മദ് ബഷീർ

By

Published : Mar 20, 2019, 5:02 AM IST

പൊന്നാനി ലോക്സഭ മണ്ഡലം യുഡിഎഫ്സ്ഥാനാർഥിഇ.ടി മുഹമ്മദ് ബഷീറിന്‍റെ തെരഞ്ഞെടുപ്പ്പ്രചാരണം തുടരുന്നു .ഗൃഹ സന്ദർശനത്തിന് ശേഷം പൊന്നാനിയിലെ പൗര പ്രമുഖരെകണ്ട ഇ.ടി വിവിധ കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു.

രാവിലെ കടലോര മേഖലയായ പൊന്നാനി ഹാർബറിൽ നിന്നാണ് യാത്ര തുടങ്ങിയത്. പിന്നീട്കണ്ടകുറുമ്പകാവ് ക്ഷേത്ര സന്ദർശനത്തിന് ശേഷം എം ഇ എസ്കോളേജ്, എംഐബിഎഡ്സെന്‍റർ, സ്കോളർ കോളേജ്, പ്രസിഡൻസി കോളേജ്, ഐഎസ്എസ്സ്‌കൂൾ, വെളിയങ്കോട്, പൊന്നാനി സഹകരണ റൂറൽ സൊസൈറ്റി തുടങ്ങിയിടങ്ങളിലും സന്ദർശനം നടത്തി. കിടപ്പിലായവരെ വീടുകളിൽ എത്തി സന്ദർശിക്കുന്നതിനുംഇ.ടി കൂടുതൽ സമയം കണ്ടെത്തി.പ്രവർത്തകർ ഇത്രയേറെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന സന്ദർഭം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് ഇ.ടി പറഞ്ഞു.വൈകിട്ട് തൃത്താലയിലെ റോഡ് ഷോയിലും ഇ.ടി പങ്കെടുത്തു.

പൊന്നാനിയിൽ പ്രചാരണം കൊഴുപ്പിച്ച് ഇ ടി മുഹമ്മദ് ബഷീർ






ABOUT THE AUTHOR

...view details