കേരളം

kerala

By

Published : Dec 25, 2020, 12:29 PM IST

ETV Bharat / state

യുഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചുവരുമെന്ന കാര്യം വ്യക്തമാണ്. എസ്ഡിപിഐ- സിപിഎം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ് സീറ്റ് വിഭജനം  ഇടി മുഹമ്മദ് ബഷീര്‍  പി കെ കുഞ്ഞാലിക്കുട്ടി  യുഡിഎഫ് സീറ്റ് വിഭജനം  ലീഗിന് കൂടുതല്‍ സീറ്റ്  ET Mohammad Basheer  UDF  ET Muhammad Basheer
യുഡിഎഫില്‍ നിന്ന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും മുസ്ലിംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് ദേശീയ നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. യുഡിഎഫിന് കുഞ്ഞാലിക്കുട്ടി അനിവാര്യമാണ്. കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചുവരുമെന്ന കാര്യം വ്യക്തമാണ്. എസ്ഡിപിഐ- സിപിഎം സഖ്യമുള്ള സ്ഥലങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം ഇറക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം ലീഗും ജോസഫ് വിഭാഗവും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങി ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടായത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നു.

ABOUT THE AUTHOR

...view details