കേരളം

kerala

ETV Bharat / state

ലക്ഷദ്വീപിലെ സാഹചര്യം സ്ഫോടനാത്മകം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി - air ambulance stops news

എയർ ആംബുലൻസ് സംവിധാനം നിർത്തിവെക്കാനാണ് നീക്കമെന്നാണ് സൂചനയെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി. കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

എയര്‍ ആംബുലന്‍സ് നിര്‍ത്തിവെക്കുന്നു വാര്‍ത്ത  ലക്ഷദ്വീപിലെ പ്രശ്‌നങ്ങള്‍ വാര്‍ത്ത  air ambulance stops news  problems in lakshadweep news
ഇടി

By

Published : May 28, 2021, 12:52 AM IST

മലപ്പുറം: ലക്ഷദ്വീപിലെ സാഹചര്യങ്ങൾ സ്ഫോടനാത്മകമാക്കുകയാണ് അഡ്‌മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. അനുദിനം വഷളായികൊണ്ടിരിക്കുന്ന അവിടത്തെ സാഹചര്യങ്ങൾ പലപ്പോഴും കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും അതിൽ ഇടപെടാൻ തയാറായിട്ടില്ല. സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. പുതിയ സാഹചര്യത്തിൽ രണ്ട് സർക്കാരുകളുടെയും ശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവർക്ക് ഇ.ടി മുഹമ്മദ് ബഷീര്‍ അടിയന്തര സന്ദേശം അയച്ചു.

also read: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി തമിഴ്നാടും
എയർ ആംബുലൻസ് സംവിധാനം നിർത്തിവെക്കാനാണ് നീക്കമെന്നാണ് സൂചന. അതിന് പുറമെ ഇപ്പോൾ പിരിച്ചുവിട്ട താത്കാലിക ജീവനക്കാർക്ക് പുറമെ ബാക്കിയുള്ളവരെയും പിരിച്ചുവിടാനാണ് നീക്കം. പ്രവർത്തനക്ഷമതയുടെ പേരിൽ മാർക്കിടൽ സംവിധാനം നടപ്പാക്കിയാകും പിരിച്ചുവിടല്‍. അത് കൂടാതെ ബംഗാര ദ്വീപും ഗസ്റ്റ് ഹൗസും മറ്റും സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കങ്ങളും നടക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details