മലപ്പുറം: ഫുട്ബോൾ ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ അകാല വേർപാടിൽ വിങ്ങി ഏറനാടിലെ ഫുട്ബോൾ ആരാധകരും. മറഡോണയുടെ മരണം വിശ്വസിക്കാൻ ഇനിയും കഴിയാത്ത അവസ്ഥയാണെന്ന് ഫുട്ബോൾ കളിയെ ഏറെ സ്നേഹിക്കുകയും അകമ്പാടത്ത് ഫുട്ബോൾ ടൂർണമെൻറുകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഉബൈസ് പൂക്കോടൻ പറഞ്ഞു. മറഡോണയുടെ മരണം ഫുട്ബോൾ ആരാധകരിൽ ഉണ്ടാക്കിയ തീരാ ദുഃഖത്തിൽ ചാലിയാർ പഞ്ചായത്തിലെ ഫുട്ബോൾ ആരാധകരും പങ്കു ചേരുന്നതായും ഉബൈസ് പറഞ്ഞു.
മറഡോണയുടെ വേർപാടിൽ വിങ്ങി ഏറനാടിലെ ഫുട്ബോൾ ആരാധകർ - ഡിയേഗോ മറഡോണ
കറുത്ത ബാഡ്‌ജുകൾ കുത്തിയും അനുശോചന യോഗങ്ങൾ നടത്തിയും മറഡോണയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പികുകയാണ് ഏറനാട്ടുകാർ
ഡീഗോ മറഡോണയുടെ മരണം വലിയ ഞെട്ടൽ ഉണ്ടാക്കിയെന്ന് രാമം കുത്തിലെ ഇ. കെ ഫാരിസ് പറയുന്നു. മലയാളികളോട് ഏറെ സ്നേഹം കാണിച്ച ഇതിഹാസ താരമാണ് മറഡോണ. കണ്ണൂരിൽ മറഡോണ വന്നപ്പോൾ മലയാളികൾക്ക് അദ്ദേഹത്തോടുള്ള സ്നേഹം നേരിട്ടറിഞ്ഞതാണെന്ന് ഫാരിസ് പറയുന്നു.
മറഡോണയുടെ വിയോഗത്തിൽ ലോകം വിതുമ്പുമ്പോൾ ആ ദു:ഖത്തിൽ ഏറനാട്ടിലെ ഫുട്ബോൾ ആരാധാകരും ആദരാജ്ഞലികൾ അർപ്പിക്കുകയാണ്. നിലമ്പൂർ മേഖലയിൽ പല ഭാഗങ്ങളിലും കരിങ്കൊടി ഉയർത്തുകയും, കറുത്ത ബാഡ്‌ജുകൾ കുത്തിയും അനുശോചന യോഗങ്ങൾ നടത്തിയും മറഡോണയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പികുകയാണ് ഏറനാട്ടുകാർ.